മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് ഡോൾബി അറ്റ്മോസ് മികവിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക. റീ റിലീസിനോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്. സംവിധായകന് ഫാസിലും നിര്മ്മാതാവ് സ്വര്ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്കിയ മാറ്റിനി നൗവും ചേര്ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ 4 എന്റര്ടെയ്ന്മെന്റ് ആണ് വിതരണം.
1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ എന്ന കഥാപാത്രമായി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചു.
മണിച്ചിത്രത്താഴിന്റെ കാസറ്റും കൊണ്ടാണ് ഞാൻ എംബിബിഎസ് പരീക്ഷ എഴുതിയത്: ഡോ. ജെമി കുര്യാക്കോസ്മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. എന്നാൽ മലയാളത്തിലെ മണിച്ചിത്രത്താഴിനോളം ആ സിനിമകൾക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററിലെത്തുന്നതിൽ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്.