വരുന്നു മുഫാസയുടെ കഥ; ലയൺ കിംഗ് പ്രീക്വൽ ട്രെയിലർ

മുഫാസ: ദ് ലയൺ കിംഗ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്

dot image

ലോകമെമ്പാടും ആരാധകരുള്ള ഡിസ്നി ചിത്രമാണ് ലയൺ കിംഗ്. ലോക ക്ലാസിക്കുകളുടെ പട്ടികയിലുള്ള സിനിമയുടെ പ്രീക്വൽ ഒരുങ്ങുകയാണ്. മുഫാസ: ദ് ലയൺ കിംഗ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിംബയുടെ അച്ഛൻ മുഫാസയുടെ കഥ പറയുന്ന സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

സിംബയുടെ മകൻ കിയാരയോട് മുഫാസയുടെയും സ്കാറിന്റെയും കഥ റാഫിക്കി വിവരിക്കുന്നിടത്ത് നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. അനാഥനായ മുഫാസ എങ്ങനെ രാജാവായി മാറുന്നു എന്നതാണ് സിനിമയുടെ കഥ. ചിത്രത്തിൽ മുഫാസയ്ക്കു ശബ്ദം നൽകുന്നത് ഹോളിവുഡ് താരം ആരോൺ പിയെറെയാണ്.

150 വര്ഷത്തെ പഴക്കം; തെന്നിന്ത്യയുടെ പ്രിയപ്പെട്ട 'സിനിമാമരം' കടപുഴകി വീണു

ഓസ്കാർ ജേതാവ് ബാരി ജെങ്കിൻസ് ആണ് മുഫാസ: ദ് ലയൺ കിംഗ് സംവിധാനം ചെയ്യുന്നത്. ജെഫ് നഥാൻസൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുഫാസ: ദ ലയൺ കിംഗ് ഡിസംബർ 20ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us