പുതിയ സിനിമകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന രീതി തെറ്റാണെന്ന് ആന്ധ്രാ പ്രദേശ് ഉപ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ. മുമ്പൊക്കെ സിനിമകളിൽ കാടിനെ സംരക്ഷിക്കുന്നയാളായിരിക്കും നായകൻ. എന്നാൽ ഇപ്പോൾ വനംകൊള്ളക്കാരാണ് നായകന്മാർ എന്ന് അദ്ദേഹം പറഞ്ഞു. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക വനം വകുപ്പിൽ നിന്ന് കുങ്കിയാനകളെ വാങ്ങുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് പവൻ കല്യാണിന്റെ പ്രസ്താവന.
'40 വർഷങ്ങൾക്ക് മുമ്പ് നായകൻ എന്നാൽ വനത്തെ സംരക്ഷിക്കുന്നവനാണ്. ഗന്ധദ ഗുഡിയിലെ രാജ് കുമാറിന്റെ കഥാപാത്രം അങ്ങനെയൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ്. എന്നാൽ ഇപ്പോൾ കാട്ടിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തുന്ന വനംകൊള്ളക്കാരനാണ് നായകൻ. ഇന്നത്തെ സിനിമ എന്താണെന്ന് മനസിലാക്കാൻ എനിക്ക് കഴിയുന്നില്ല. നമ്മൾ ശരിയായ സന്ദേശമാണോ ജനങ്ങൾക്ക് നൽകുന്നത്.'- അദ്ദേഹം ചോദിച്ചു. ഒരു സാംസ്കാരിക മാറ്റം സംഭവിച്ചു. സിനിമയിൽ ചെയ്യാൻ സാധിക്കാത്തത് യഥാർത്ഥ ജീവിതത്തിൽ രാഷ്ട്രീയപ്രവർത്തനത്തിലൂടെ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും പവൻ കല്യാൺ പറഞ്ഞു.
പവൻ കല്യാണിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയെക്കുറിച്ചാണോ ഈ പരോക്ഷ വിമർശനം എന്ന് പലരും ചോദിക്കുന്നുണ്ട്. സിനിമയിൽ ചന്ദനക്കടത്തുകാരനായ പുഷ്പ എന്ന കഥാപാത്രത്തെയാണ് അല്ലു അവതരിപ്പിച്ചത്. എന്നാൽ അല്ലുവും പവൻ കല്യാണും ബന്ധുക്കളാണെന്നും പവൻ കല്യാണിന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും പവൻ കല്യാൺ ആരാധകരും തിരിച്ചടിക്കുന്നുണ്ട്.
തങ്കലാൻ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി; പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്Pawan Kalyan indirectly satire on Allu Arjun Pushpha character???#NandamuriBalakrishna #PawanKalyan #Pushpa2 #AlluArjun #Pushpa2TheRule pic.twitter.com/xK2ac62GsW
— NBK_CULT_FAN (@MokshuBalayya) August 8, 2024
പവൻ കല്യാണിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവരുമുണ്ട്. ഭീംല നായ്ക് എന്ന സിനിമയിൽ നടന്റെ കഥാപാത്രം കാറിന് നേരെ ബോംബ് എറിയുന്ന രംഗമുണ്ട്. അതിനാൽ അദ്ദേഹം തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്ന് അർത്ഥമുണ്ടോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.