'സോറി, ഞാൻ ഇപ്പോഴും വിവാഹിതനാണ്'; വിവാഹമോചന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അഭിഷേക്?

ഒപ്പം തന്റെ വിവാഹ മോതിരവും അഭിഷേക് ഉയർത്തിക്കാട്ടി

dot image

ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഏതാനും നാളുകളായി ബോളിവുഡ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അംബാനി കല്യാണത്തിന് ഇരുവരും ഒന്നിച്ചെത്താതിരുന്നതും ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ അഭ്യൂഹങ്ങൾക്ക് അഭിഷേക് ബച്ചൻ മറുപടി നൽകിയതായുളള റിപ്പോർട്ടുകളാണ് വരുന്നത്. താൻ ഇപ്പോഴും വിവാഹിതനാണെന്നും ഇത്തരം വാർത്തകൾ എന്തുകൊണ്ടാണ് പടച്ചുവിടുന്നത് എന്ന് തനിക്ക് അറിയാമെന്നും നടൻ പ്രതികരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

'എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. അത് തീർത്തും സങ്കടകരമാണ്. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങൾക്ക് കുറച്ച് കഥകൾ ഫയൽ ചെയ്യണം. അതാണ് ആവശ്യം. സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളാണല്ലോ. എന്തായാലും ക്ഷമിക്കുക, ഞാൻ ഇപ്പോഴും വിവാഹിതനാണ്,' എന്ന് അഭിഷേക് ബച്ചൻ പറഞ്ഞു. ഒപ്പം തന്റെ വിവാഹ മോതിരവും അഭിഷേക് ഉയർത്തിക്കാട്ടി.

'നിങ്ങൾ നൽകിയ വരവേൽപ്പിന് നന്ദി'; ദേവദൂതന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാൽ

2007ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുമുണ്ട്. ഗുരു, ധൂം 2, രാവൺ തുടങ്ങിയ സിനിമകളില് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us