ആസിഫ് അലിയും അനശ്വര രാജനും, 'രേഖാചിത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

വൻ ബജറ്റില് ഒരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.

dot image

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിലൂടെ ലോഞ്ച് ചെയ്തത്. ആസിഫ് അലിയെയും അനശ്വര രാജനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. വൻ ബജറ്റില് ഒരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.

'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങള്ക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന് മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. രാമു സുനില്, ജോഫിന് ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ് മന്ത്രിക്കല് തിരക്കഥ രചിച്ച ചിത്രത്തില് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയന്, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

'പുതിയൊരു കവാടം തുറക്കുന്നതുപോലെ'; 'അമ്മ'യുടെ നൃത്ത ശില്പശാലയ്ക്ക് തുടക്കം

ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ദിലീപ് സൂപ്പർ, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ് , സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us