'നിങ്ങൾ നൽകിയ വരവേൽപ്പിന് നന്ദി'; ദേവദൂതന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാൽ

അതിവിസ്മയകരമായ ഒരു തിയേറ്റർ അനുഭവം സാധ്യമാക്കിയ ദേവദൂതന്റെ അണിയറശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ

dot image

തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇപ്പോൾ കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത് അത്തരമൊരു കാഴ്ചയ്ക്കാണ്. 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ആ സ്വീകാര്യതയ്ക്ക്, പ്രേക്ഷകർ നൽകിയ വിജയത്തിന് നന്ദി പറയുകയാണ് മോഹൻലാൽ.

'നീണ്ട 24 വർഷങ്ങൾക്കിപ്പുറമുള്ള ദേവദൂതന്റെ തിരിച്ചുവരവിന് നിങ്ങൾ നൽകിയ വരവേൽപ്പിന്, സമാനതകളില്ലാത്ത ചരിത്രവിജയം സമ്മാനിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം, നന്ദി. അതിവിസ്മയകരമായ ഒരു തിയേറ്റർ അനുഭവം സാധ്യമാക്കിയ ദേവദൂതന്റെ അണിയറശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ,' എന്ന് മോഹൻലാൽ പറഞ്ഞു.

ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതി നൽകി എന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ച വിദ്യാസാഗർ സിനിമ കണ്ടതിന് ശേഷം അഭിപ്രായപ്പെട്ടത്.

വയോധികനെ തള്ളി മാറ്റി ഷാരുഖ് ഖാൻ? സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ

കേരളത്തിന് പുറമേ കോയമ്പത്തൂര്, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായ ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

https://www.youtube.com/watch?v=swn4x4T91NY&t=376s
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us