ആ പ്രതികരണം പഴയത്; വിവാഹമോതിരം ഉയര്ത്തിക്കാട്ടിയുള്ള അഭിഷേക് ബച്ചന്റെ വീഡിയോ 8 വർഷം മുമ്പേയുള്ളത്

നിലവില് വിവാഹമോചന വാര്ത്തകളോട് യാതൊരു പ്രതികരണവും താരം നടത്തിയിട്ടില്ല

dot image

ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഏതാനും നാളുകളായി ബോളിവുഡ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇതിനിടയിലാണ് അഭ്യൂഹങ്ങൾക്ക് അഭിഷേക് ബച്ചൻ മറുപടി നൽകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ വാർത്തയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോ എട്ട് വർഷം മുമ്പേയുള്ളതാണ്.

സർബ്ജിത് എന്ന സിനിമയുടെ പ്രീമിയറിനെത്തിയപ്പോൾ നടൻ നടത്തിയ പ്രതികരണമായിരുന്നു ഇത്. 'എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. അത് തീർത്തും സങ്കടകരമാണ്. നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് അറിയാം. നിങ്ങൾക്ക് കുറച്ച് കഥകൾ ഫയൽ ചെയ്യണം. അതാണ് ആവശ്യം. സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളാണല്ലോ. എന്തായാലും ക്ഷമിക്കുക, ഞാൻ ഇപ്പോഴും വിവാഹിതനാണ്,' എന്ന് അഭിഷേക് ബച്ചൻ പറഞ്ഞു. ഒപ്പം തന്റെ വിവാഹ മോതിരവും അഭിഷേക് ഉയർത്തികാട്ടുന്നതും വീഡിയോയിൽ കാണാം. നിലവില് വിവാഹമോചന വാര്ത്തകളോട് യാതൊരു പ്രതികരണവും താരം നടത്തിയിട്ടില്ല.

2007ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുമുണ്ട്. ഗുരു, ധൂം 2, രാവൺ തുടങ്ങിയ സിനിമകളില് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us