മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഡെഡ്പൂൾ ആൻഡ് വോൾവറിൻ. റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ സിനിമ ആഗോളതലത്തിൽ ഒരു ബില്ല്യണ് യുഎസ് ഡോളറാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്പൈഡർമാൻ: നോ വേ ഹോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ സൂപ്പർഹീറോ ചിത്രമാണിത്.
അതുകൂടാതെ ഒരു ബില്യൺ ക്ലബിലെത്തുന്ന രണ്ടാമത്തെ ആർ റേറ്റഡ് സിനിമ കൂടിയാണ് ഡെഡ്പൂൾ ആൻഡ് വോൾവറിൻ. 2019ൽ റിലീസ് ചെയ്ത ജോക്കറാണ് ഈ നേട്ടം കൈവരിച്ച ആദ്യ സിനിമ. 1.078 ബില്ല്യണ് ഡോളറാണ് ജോക്കറിന്റെ കളക്ഷന്.
ഡെഡ്പൂളായുളള റയാൻ റെയ്നോൾഡ്സിന്റെയും ലോഗനായുള്ള ഹ്യൂ ജാക്ക്മാന്റെ പ്രകടനങ്ങൾ തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റുകൾ. ഒപ്പം മാർവൽ ആരാധകരെ ത്രസിപ്പിക്കുന്ന പല കാമിയോ വേഷങ്ങളും റെഫറൻസുകളും സിനിമയിലുണ്ട്. ആക്ഷനും കോമഡിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന ചിത്രം ആരാധകർക്ക് ഒരു ആഘോഷമാണ്.
അന്ന് പരാജയം, ഇന്ന് പലിശയും തീർത്തുള്ള വിജയം; ദേവദൂതന്റെ 17 ദിവസത്തെ കളക്ഷന്മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. റയാൻ റെയ്നോൾഡ്സിന്റെ മുൻചിത്രങ്ങളായ ഫ്രീ ഗയ്, ദി ആദം പ്രൊജക്റ്റ് എന്നീ സിനിമകളും ഷോൺ ലെവിയാണ് ഒരുക്കിയത്. റയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ. ജെന്നിഫർ ഗാർനർ, എമ്മ കോറിൻ, കരൺ സോണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.