ആവേശം ഹിന്ദിയിലെത്തിക്കാൻ ഒരുങ്ങി കരൺ ജോഹർ?; ചർച്ചകളിൽ എന്ന് റിപ്പോർട്ട്

തെലുങ്ക് റീമേക്കിന് പിന്നാലെ ആവേശം ഹിന്ദി റീമേക്കിനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് വരുന്നത്

dot image

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഫഹദ് ഫാസിൽ നായകനായ ആവേശം. സിനിമയുടെ തെലുങ്ക് റീമേക്ക് സംബന്ധിച്ച വാർത്തകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചർച്ചയായിരുന്നു. ഇപ്പോഴിതാ തെലുങ്ക് റീമേക്കിന് പിന്നാലെ ആവേശം ഹിന്ദി റീമേക്കിനും സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ ആവേശത്തിന്റെ റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കുന്നതിനായുള്ള ചർച്ചകൾ നടത്തുന്നതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേരത്തെ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിന്റെ ബോളിവുഡ് റീമേക്ക് അവകാശങ്ങൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

അധികം വൈകില്ല; ദളപതി 69 ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും?

ജിത്തു മാധവനായിരുന്നു മലയാളത്തില് ചിത്രം ഒരുക്കിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്വഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാർത്ഥി, സജിന് ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര് താഹിറാണ്. മെയ് 9നാണ് ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us