പ്രിയദർശൻ മലയാള സിനിമയ്ക്ക് നൽകിയ 'മുദ്ദുഗൗ'; തേന്മാവിൻ കൊമ്പത്ത് റീ റിലീസിന്

4കെ ക്വാളിറ്റിയോടെയാണ് ചിത്രം റീ റിലീസ് ചെയ്യുക

dot image

മലയാളത്തിന് ഇത് റീറിലീസുകളുടെ കാലമാണ്. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിന്റെ ദേവദൂതൻ രണ്ടാം വരവിൽ മികച്ച പ്രതികരണം നേടുന്ന വേളയിൽ തന്നെ മലയാളത്തിന്റെ എവർക്ലാസ്സിക് മണിച്ചിത്രത്താഴും അടുത്ത ദിവസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ രണ്ട് സിനിമകൾക്കും പിന്നാലെ മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുന്നതായുളള റിപ്പോർട്ടുകളാണ് വരുന്നത്.

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും നെടുമുടി വേണുവും പ്രധാന കഥാപാത്രങ്ങളായെത്തിയ തേന്മാവിൻ കൊമ്പത്താണ് റീ റിലീസിന് ഒരുങ്ങുന്നത്. 4കെ ക്വാളിറ്റിയോടെയാണ് ചിത്രം റീ റിലീസ് ചെയ്യുക എന്നും ഇ4 എന്റര്ടെയ്ൻമെന്റ്സായിരിക്കും സിനിമ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ആറുമാസത്തിനുള്ളിൽ സിനിമയുടെ റീ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.

1994 മെയ് 13 നായിരുന്നു തേന്മാവിൻ കൊമ്പത്ത് റിലീസ് ചെയ്തത്. കവിയൂര് പൊന്നമ്മ, കുതിരവട്ടം പപ്പു, ശങ്കരാടി, ശ്രീനിവാസൻ, സുകുമാരി, കെപിഎസി ലളിത തുടങ്ങിയ വൻതാരനിര അണിനിരന്ന സിനിമ ആ വർഷത്തെ തന്നെ വലിയ വിജയങ്ങളിൽ ഒന്നാവുകയും മലയാളത്തിന്റെ എവർക്ലാസ്സിക് സിനിമകളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു.

ആവേശം ഹിന്ദിയിലെത്തിക്കാൻ ഒരുങ്ങി കരൺ ജോഹർ?; ചർച്ചകളിൽ എന്ന് റിപ്പോർട്ട്

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് ആയിരുന്നു സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചത്. ഈ സിനിമയിലൂടെ അദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടായിരുന്നു സിനിമയ്ക്ക് ഗാനങ്ങൾ ഒരുക്കിയത്. വരികൾ രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയുമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us