വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി നടി ശോഭന. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് നടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.വയനാടിനായി ഗവണ്മെന്റ് പദ്ധതികളുടെ ഭാഗമാകാൻ തയ്യാറാണെന്നും ശോഭന പറഞ്ഞു.
'വയനാടിന് സംഭവിച്ച ദുരന്തം നമുക്ക് പെട്ടെന്ന് മറക്കാൻ സാധിക്കുന്നതോ അവരുടെ നഷ്ടങ്ങളെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയുന്നതോ അല്ല. വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താനും ഒരു തുക സംഭാവന നൽകിയിട്ടുണ്ട്. അതിനപ്പുറം ഗവൺമെൻ്റോ അവിടെത്തെ ജനങ്ങൾ ആവശ്യപ്പെടുന്ന എന്ത് സഹായമാണെങ്കിലും നൽകാൻ ഞാനും തയ്യാറാണ്. അതിനായി തന്റെ നമ്പറിലോ kalarpana @gmail.com എന്ന ഇ-മെയിലായോ ബന്ധപ്പെടാം' എന്നാണ് നടി ശോഭന അറിയിച്ചിരിക്കുന്നത്.
'ഈ വിജയം വളരെ വലുതായിരിക്കും'; വിക്രമിന്റെ തങ്കലാന് ആശംസകളുമായി നടൻ സൂര്യ
മലയാള സിനിമാ പ്രവർത്തകരും അന്യഭാഷാ സിനിമാ താരങ്ങളും വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകിയിരുന്നു. അല്ലു അർജുൻ, ചിരഞ്ജീവി, രാം ചരൺ, രശ്മിക മന്ദാന തുടങ്ങിയവരും കോളിവുഡിൽ നിന്ന് സൂര്യ, ജ്യോതിക, കാർത്തി, വിക്രം തുടങ്ങിയവരും വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നതിൽ പങ്കാളിയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ തുടങ്ങി മലയാളസിനിമയിലെ നിരവധി താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.