വ്യായാമത്തിനിടെ ജൂനിയർ എൻടിആറിന് പരിക്ക്; ഊഹാപോഹങ്ങള് ആരും വിശ്വസിക്കരുതെന്ന് അഭ്യർത്ഥന

'താരം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. പരിക്ക് ഭേദമായി അദ്ദേഹം വൈകാതെ തന്നെ തിരിച്ചെത്തും.'

dot image

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടൻ ജൂനിയർ എൻടിആറിന് പരിക്ക്. ഇടത് കൈക്കാണ് പരിക്കേറ്റത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദേവര: പാർട്ട്-1ൻ്റെ ചിത്രീകരണം പൂർത്തിയാക്കിയതിനു പിന്നാലെയാണ് എൻടിആറിന് പരിക്കേറ്റത്. പരിക്കുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങൾ തള്ളിക്കളയണമെന്നും താരത്തിന്റെ ടീം പ്രസ്താവനയിറക്കി.

'ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ജൂനിയർ എൻടിആറിന് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി ജൂനിയർ എൻടിആർ 'ദേവര' ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. താരം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. പരിക്ക് ഭേദമായി അദ്ദേഹം വൈകാതെ തന്നെ തിരിച്ചെത്തും. പരിക്കുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ആരും വിശ്വസിക്കരുതെന്നും അവ തള്ളിക്കളയണ'മെന്നും പ്രസ്താവനയിൽ ടീം ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം നടനും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ദേവര ഒന്നാം ഭാഗത്തിനായുള്ള എന്റെ അവസാന ഷോട്ടും പൂർത്തിയായിരിക്കുന്നു. എന്തൊരു അത്ഭുതകരമായ യാത്രയായിരുന്നു അത്. ഈ ടീമിനെയും അവരുടെ കടലോളമുള്ള സ്നേഹവും എനിക്ക് മിസ് ചെയ്യും. ശിവ ഒരുക്കിയിരിക്കുന്ന ഈ ലോകത്തേക്ക് സെപ്റ്റംബർ 27 ന് എല്ലാവരും എത്തുന്നതിനായി കാത്തിരിക്കുന്നു,' ജൂനിയർ എൻടിആർ കുറിച്ചു.

'ജനതാ ഗാരേജ് ' എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര പാര്ട്ട് 1. മലയാളത്തിന്റെ മോഹൻലാൽ ഭാഗമായ ടോളിവുഡ് ചിത്രം കൂടിയായിരുന്നു ജനതാ ഗാരേജ്. ദേവരയിൽ ബോളിവുഡ് താരങ്ങളായ ജാന്വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. സെപ്റ്റംബര് 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ജാന്വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്സും എന്ടിആര് ആര്ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ് റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന് ടോം ചാക്കോ, നരൈന് തുടങ്ങി ഒട്ടനവധി അഭിനേതാക്കള് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ് ബജറ്റില് ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്മ്മാതാക്കള് അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us