മമ്മൂട്ടി അടുത്തതായി കൈ കൊടുക്കുന്നത് 'കുറുപ്പ്' കഥാകൃത്തിന്;സ്വാഗതം നവാഗത സംവിധായകൻ ജിതിൻ കെ ജോസ്

കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ

dot image

ലാൽജോസ്, ബ്ലെസി, ആഷിഖ് അബു, അമൽ നീരദ്... അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത അത്രയും നവാഗത സംവിധായകർക്കൊപ്പം ഹിറ്റുകൾ നൽകിയ നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തകളാണ് വരുന്നത്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി നായകനാകുമെന്നാണ് പുതിയ റിപ്പോർട്ട്.

മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക. ഒക്ടോബറിൽ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ.

മമ്മൂട്ടി ഇപ്പോൾ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയിക്കുന്നത്. കോമഡി ത്രില്ലർ ഴോണറിൽ കഥ പറയുന്ന ഈ സിനിമയിൽ പ്രൈവറ്റ് ഡിറ്റക്ടീവായിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോർട്ട്. സിനിമയുടെ തിരക്കഥാകൃത്തുക്കളില് ഒരാളായ നീരജാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്ലെക് ഹോംസിന്റെ ലൈനില് രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കി. മമ്മൂട്ടി ഈ കഥാപാത്രത്തിന് യോജിച്ചതെന്ന് പറഞ്ഞതും നിർദ്ദേശിച്ചതും സംവിധായകനാണെന്നും നീരജ് വ്യക്തമാക്കി.

ദേവര പാർട്ട് 1: ജൂനിയർ എൻടിആറിന്റെ അവസാന രംഗവും പൂർത്തിയായി, കുറിപ്പുമായി നടൻ

അതേസമയം ബസൂക്ക എന്ന സിനിമ മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. കലൂര് ഡെന്നിസിന്റെ മകന് ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണയ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us