തിയേറ്ററില് മികച്ച നേട്ടം കൊയ്ത മമ്മൂട്ടി ചിത്രമാണ് 'ടര്ബോ'. പ്രായത്തെ വെല്ലവിളിക്കുന്ന മമ്മൂട്ടിയുടെ മാസ് ഫൈറ്റ് തന്നെയായിരുന്നു പ്രേക്ഷകരെ തുടക്കം മുതല് അവസാനം വരെ പിടിച്ചിരുത്തിയത്. തിയേറ്ററില് വലിയ വിജയം നേടിയ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സോണി ലിവിലൂടെ ടർബോയെ ആസ്വദിക്കാൻ ആരാധകരെ മമ്മൂട്ടി തന്നെ സ്വാഗതം ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയുടെ 'സൗണ്ട് ആക്ഷൻ' വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണിപ്പോൾ. ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ടർബോ സോണി ലിവിൽ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നു. തീയേറ്ററിൽ കാണാൻ കഴിയാത്തവർക്കും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും ടർബോ സോണി ലിവിൽ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നു. ടർബോ....' എന്നാണ് മമ്മൂട്ടി വീഡിയോയിൽ പറയുന്നത്.
ക്രിയേറ്റീവ് ക്രിട്ടിക്സ് ഫിലിം അവാര്ഡ്: പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും പാര്വതിയും നടിമാർ
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി ഭാഷകളിൽ സോണി ലിവിൽ സിനിമ ലഭ്യമാണ്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ആഗോള ബോക്സ് ഓഫീസില് നിന്ന് ചിത്രം ഇതുവരെ 70 കോടി രൂപയിലധികം നേടിയിരുന്നു.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് ആവേശമായിരുന്നു തിയേറ്ററിൽ. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെർഫോമൻസും മലയാളികൾ കയ്യടി നൽകി സ്വീകരിച്ചിരുന്നു.
തെലുങ്ക് നടൻ സുനിൽ എന്നിവരും മലയാളത്തിൽ നിന്ന് ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ജോണി ആൻ്റണി എന്നിവരുമണിനിരന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. വിഷ്ണു ശർമയാണ് ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത്.