'നുണക്കുഴി', ബേസിൽ ജോസഫ് - ജീത്തു ജോസഫ് കോംബോ ടൈറ്റില് സോംഗ് എത്തി

നുണക്കുഴി ചിത്രത്തിന് വിഷ്ണു ശ്യാം ആണ് ഈണം പകര്ന്നിരിക്കുന്നത്

dot image

ബേസിൽ ജോസഫ്, നിഖില വിമൽ, ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നുണക്കുഴി. നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില് സോംഗ് പുറത്തെത്തി. 'കുടിക്കിട്ട കെട്ടാണ്' എന്നാരംഭിക്കുന്ന വരികള് എഴുതിയിരിക്കുന്നത് വിനായക് ശശികുമാര് ആണ്. വിഷ്ണു ശ്യാം ആണ് ഈണം പകര്ന്നിരിക്കുന്നത്.

'ട്വെൽത്ത് മാൻ', 'കൂമൻ' എന്നിവയുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സീൻ മോനെ... വൈറലായി മമ്മൂട്ടിയുടെ 'സൗണ്ട് ആക്ഷൻ', സോണി ലിവിൽ ടർബോ സ്ട്രീമിങ് ആരംഭിച്ചു

ഛായാഗ്രഹണം സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ&മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us