മമ്മൂട്ടി,പൃഥ്വിരാജ്, ഉര്വ്വശി, പാര്വതി; ഇക്കുറി ആര്ക്ക്? സംസ്ഥാന പുരസ്കാര പ്രഖ്യാപനം 16ന്

മികച്ച നടി എന്ന പട്ടികയിൽ പ്രധാനമായി കേൾക്കുന്ന പേരുകൾ ഉർവശി, പാർവതി തിരുവോത്ത് എന്നിവരുടേതാണ്

dot image

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള സിനിമകളുടെ സ്ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്. ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് രണ്ടു തിയേറ്ററുകളിലായാണ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 160 ലേറെ സിനിമകളുണ്ടായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് അമ്പതിൽ താഴെ മാത്രമാണ് എന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 15നകം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്ക്രീനിങ് പൂർത്തിയാക്കുകയും ഓഗസ്റ്റ് 16ന് പുരസ്കാരം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് സൂചന.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര് മിശ്രയാണ് ജൂറി അധ്യക്ഷന്. സംവിധായകന് പ്രിയനന്ദനും ഛായാഗ്രാഹകന് അഴകപ്പനുമാണ് ജൂറി അധ്യക്ഷന്മാര്. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന് എന് എസ് മാധവന് എന്നിവര് ജൂറി അംഗങ്ങളാണ്.

മികച്ച സിനിമ, സംവിധായകൻ, നടൻ, നടി എന്നീ വിഭാഗങ്ങളിൽ കടുത്ത മത്സരമുണ്ടാകുമെന്നാണ് സൂചന. ബ്ലെസി ചിത്രം ആടുജീവിതം, ഓസ്കാർ നോമിനേഷൻ ഒഫീഷ്യൽ എൻട്രിയായ ജൂഡ് ആന്തണി ജോസഫിന്റെ 2018, ജിയോ ബേബിയുടെ കാതൽ ദി കോർ തുടങ്ങിയ സിനിമകൾ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്.

മമ്മൂട്ടി, പൃഥ്വിരാജ് എന്നീ പേരുകളാണ് മികച്ച നടന്റെ പട്ടികയിൽ പ്രധാനമായി കേൾക്കുന്നത്. കാതൽ ദി കോർ, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകളിലെ പ്രകടനം മമ്മൂട്ടിക്ക് സാധ്യതകൾ കൽപിക്കുമ്പോൾ ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ പരിവർത്തനം അങ്ങനെ തള്ളിക്കളയാൻ കഴിയുന്നതുമല്ല. ഇത്തവണ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചാൽ ഏറ്റവും അധികം തവണ സംസ്ഥാന പുരസ്കാരം നേടുന്ന നടനായി മമ്മൂട്ടി മാറും. കഴിഞ്ഞ തവണ നന്പകല് നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

മികച്ച നടി എന്ന പട്ടികയിൽ പ്രധാനമായി കേൾക്കുന്ന പേരുകൾ ഉർവശി, പാർവതി തിരുവോത്ത് എന്നിവരുടേതാണ്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ തന്നെയാണ് ഇരുവരും പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇക്കുറി പുരസ്കാരം നേടാനായാല് ഉർവശിയുടെ ആറാമത്തെ സംസ്ഥാന പുരസ്കാരമായിരിക്കുമത്. പാർവതി ഇതിന് മുന്നേ രണ്ട് തവണ മികച്ച നടിയായിട്ടുണ്ട്. ഈ പട്ടികകള്ക്കപ്പുറം അപ്രതീക്ഷിത പുരസ്കാരങ്ങളുടെ സാധ്യതകളും തള്ളിക്കളയാനാവില്ല.

dot image
To advertise here,contact us
dot image