എം ടി വാസുദേവൻ നായരുടെ ഒമ്പത് തിരക്കഥയിൽ നിന്ന് എട്ട് സംവിധായകർ ഒരുക്കിയ 'മനോരഥങ്ങൾ' എന്ന ആന്തോളജി ചിത്രത്തിൻറെ വിജയാഘോഷവും ട്രെയിലർ ലോഞ്ചും മ്യൂസിക് ലോഞ്ചും നടന്നു. കൊച്ചി ലുലു മാരിയറ്റിൽ വച്ചു നടന്ന പരിപാടിയിൽ മോഹൻലാൽ സംവിധായകൻ സന്തോഷ് ശിവൻ, ജയരാജ്, സംവിധായികയും നർത്തകിയും എംടിയുടെ മകളുമായ അശ്വതി വി നായർ, മേജർ രവി, മഹേഷ് നാരായണൻ, ജീതു ജോസഫ് തുടങ്ങിയവരും മറ്റ് സിനിമയിലെ കലാകാരന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തു.
ആന്തോളജിയുടെ രണ്ടാമത്തെ ട്രെയിലർ മോഹൻലാൽ ലോഞ്ച് ചെയ്തു. സി ഫൈവിൽ ഇന്ന് സ്ട്രീമിംഗ് ആരംഭിച്ച മനോരഥങ്ങൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ ഇതിനോടകം നേടാൻ ആയിട്ടുണ്ട്. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ ഏഷ്യയിലെ ആദ്യ പിയേഴ്സ് ഡി പുരസ്കാരം നേടിയ സന്തോഷ് ശിവനെ സംവിധായകർ ചേർന്ന് പൊന്നാടയും ശിലാഫലകവും നൽകി ആദരിച്ചു.
ഓണ്‍ലെെന്‍ തട്ടിപ്പിന് ഇരയാവുന്നവര്‍ക്ക് ആശ്വാസമായി 1930; കേരള പൊലീസിൻ്റെ മുന്നറിയിപ്പ് വീഡിയോസംവിധായകരായ പ്രിയദര്ശന്, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്, മഹേഷ് നാരായണന്, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി വി നായർ ചലച്ചിത്ര സമാഹാരത്തിലെ സംവിധായികയാണ്. സീരീസിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലിനെ നായകനാക്കി 'ഓളവും തീരവും', ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’, രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം 'കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്', ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന 'ഷെർലക്ക്', സന്തോഷ് ശിവന്റെ സിദ്ദിഖ് ചിത്രം 'അഭയം തേടി', നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി ജയരാജ് സംവിധാനത്തിലൊരുങ്ങുന്ന 'സ്വർഗം തുറക്കുന്ന സമയം', എംടിയുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'വില്പന', പാർവതി തിരുവോത്ത് നായികയായെത്തുന്ന ശ്യാമ പ്രസാദ് ചിത്രം 'കാഴ്ച', രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന 'കടൽക്കാറ്റ്' എന്നിവയാണ് ആന്തോളജിയിലെ എംടി ചിത്രങ്ങള്‍. സീ 5-ലൂടെയാണ് ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.