കൊച്ചി: അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റി(ആൺ)നുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ റോഷൻ മാത്യു. ആദ്യമായാണ് മറ്റൊരാൾക്കുവേണ്ടി ഡബ്ബ് ചെയ്തത്. ക്രിസ്റ്റോയും ജയദേവനും ചേർന്നാണ് ഉള്ളൊഴുക്കിൽ ഡബ്ബ് ചെയ്യാൻ സമീപിച്ചത്. വാലാട്ടിയിലെ ഡബ്ബിങ് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. പട്ടിക്ക് ശബ്ദം നൽകുക എന്നത് വ്യത്യസ്ത അനുഭവമായെന്നും റോഷൻ റിപ്പോർട്ടറിനോട് പറഞ്ഞു.
റോഷൻ മാത്യുവിന്റെ വാക്കുകൾ
'ഒരുപാട് സന്തോഷമുണ്ട്, പ്രതീക്ഷിച്ചിരുന്നില്ല. എളുപ്പമൊന്നുമായിരുന്നില്ല. ആദ്യമായിട്ടാണ് മറ്റൊരാൾക്കുവേണ്ടി ഡബ്ബ് ചെയ്തത്. ക്രിസ്റ്റോയും ജയദേവനും ചേർന്നാണ് ഉള്ളൊഴുക്കിൽ ഡബ്ബ് ചെയ്യാൻ സമീപിച്ചത്. വാലാട്ടിയിലെ ഡബ്ബിങ് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. പട്ടിക്ക് ശബ്ദം നൽകുക എന്നത് വ്യത്യസ്ത അനുഭവമായി.'
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി പൃഥിരാജ് സുകുമാരനേയും മികച്ച നടിമാരായി ഉർവശിയേയും ബീനാ ആർ ചന്ദ്രനേയും തിരഞ്ഞെടുത്തു. ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച ചിത്രം. ബ്ലസിയാണ് മികച്ച സംവിധായകന്. മികച്ച പിന്നണി ഗായകനായി വിദ്യാധരൻ മാസറ്ററെ തിരഞ്ഞെടുത്തു. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര് മിശ്രയായിരുന്നു ജൂറി അധ്യക്ഷന്. പ്രിയനന്ദനന്, അഴകപ്പന് എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാര്. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന് എന്എസ് മാധവന് എന്നിവര് ജൂറി അംഗങ്ങളായും ഉണ്ട്. 2023-ല് സെൻസര് ചെയ്ത സിനിമകളാണ് അവാര്ഡിനായി പരിഗണിച്ചത്.