വില കുറഞ്ഞ ആരോപണം, ഉടായിപ്പ് ജനം തിരിച്ചറിയും: കെസിബിസിയോട് ജിയോ ബേബി

റിപ്പോര്ട്ടറിനോടായിരുന്നു ജിയോ ബേബിയുടെ പ്രതികരണം

dot image

എറണാകുളം: കാതല് സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നല്കിയതിനെതിരെ രംഗത്തുവന്ന കെസിബിസിയക്ക് മറുപടിയുമായി സംവിധായകന് ജിയോ ബേബി. വില കുറഞ്ഞ ആരോപണങ്ങളാണ് കെസിബിസി ഉന്നയിക്കുന്നതെന്നും ഇത്തരം ഉടായിപ്പുകള് ജനം തിരിച്ചറിയുമെന്നും ജിയോ ബേബി പറഞ്ഞു. റിപ്പോര്ട്ടറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്ക്ക് മറുപടി പറയാന് എനിക്ക് താല്പര്യവുമില്ല, സമയവുമില്ല. വിശ്വാസികളെ കൂടെ നിര്ത്താന് ഇങ്ങനെയുള്ള ഉടായിപ്പുകളുമായി ഇറങ്ങിയാല് അത് ജനം തിരിച്ചറിയും,' ജിയോ ബേബി പറഞ്ഞു.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ 'മഴവില്ക്കണ്ണിലൂടെ മലയാള ചലച്ചിത്രം' രചിച്ച കിഷോര് കുമാറിന്റെ ജീവിതത്തെയും മരണത്തെയും കൂടി ജിയോ ബേബി പ്രതികരണത്തിനിടെ ഓര്മപ്പെടുത്തി. എല്ജിബിടിക്യുഎ കമ്മ്യൂണിറ്റി അംഗമായിരുന്നു കിഷോര് കുമാര്. ലൈംഗിക ന്യൂനപക്ഷമായ മനുഷ്യര്ക്ക് സാധാരണജീവിതം പോലും സാധ്യമല്ലെന്നും അത് എന്തുകൊണ്ടാണെന്ന് കെ.സി.ബി.സി ചിന്തിക്കണമെന്നും ജിയോ ബേബി പറഞ്ഞു.

കാതല് ദ കോര് ഒരു പ്രൊപ്പഗണ്ട സിനിമയാണെന്നും അവാര്ഡ് യാദൃച്ഛികമായിരിക്കാന് ഇടയില്ലെന്നുമായിരുന്നു അവാര്ഡ് പ്രഖ്യാപനത്തിന് പിന്നാലെ കെസിബിസി പ്രതികരിച്ചത്. സ്വവര്ഗാനുരാഗം പ്രമേയമായ ചിത്രത്തിന് അവാര്ഡ് നല്കിയതിലൂടെ സര്ക്കാര് സമൂഹത്തിന് നല്കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്നും കെസിബിസി ജാഗ്രതാ സമിതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

'ഇടതുപക്ഷ വിദ്യാര്ത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില് കലാലയങ്ങളില് വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങള് നടന്നുവരുന്ന ഈ കാലഘട്ടത്തില് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവര്ഗ്ഗാനുരാഗികളുടെ അവകാശങ്ങള്ക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോള് അവാര്ഡുകള് ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല,' കെ.സി.ബി.സിയുടെ പ്രസ്താവനയില് പറയുന്നു.

മറ്റെല്ലാവരും സ്വവര്ഗ്ഗ ലൈംഗികതയെ അസ്വാഭാവികമായി കാണുമ്പോള് ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം കാതലിലെ നായകനെ ചേര്ത്തുപിടിക്കുകയാണെന്നും കെസിബിസി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us