'ഇടിച്ച് നേടാനായി നസ്ലെനും കൂട്ടരും'; ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

സ്പോർട്സ് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

dot image

'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. സ്പോർട്സ് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'മറ്റൊരു റൗണ്ടിനായി നാമെല്ലാവരും വീണ്ടും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന ക്യാപ്ഷനോടെ ചിത്രത്തിന്റെ നിർമാതാക്കളായ പ്ലാൻ ബി മോഷൻ പിക്ചേഴ്സ് ഷൂട്ടിങ് പൂർത്തിയായ വിവരം പങ്കുവച്ചത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്.

സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്. സെൻട്രൽ പിക്ക്ചേഴ്സ് ചിത്രം തിയറ്ററിലെത്തിക്കും.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'പ്രേമലു' ആണ് നസ്ലെന്റേതായി തിയറ്ററിലെത്തിയ അവസാനത്തെ ചിത്രം. മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടിക്ക് മുകളിലാണ് തിയറ്ററുകളിൽ നിന്നും നേടിയത്. മമിത ബൈജു ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രത്തിനും നസ്ലെന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us