ശ്രദ്ധാ കപൂർ- രാജ്കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് സ്ത്രീ 2. ഹൊറർ കോമഡി ഴോണറിൽ കഥ പറഞ്ഞ സിനിമ മികച്ച ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ നേടുന്നതായാണ് പുതിയ റിപ്പോർട്ട്. ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത സിനിമ ഇതിനകം 200 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്.
ആദ്യ ദിനം തന്നെ 76 കോടിയാണ് സ്ത്രീ 2 നേടിയത്. തൊട്ടടുത്ത ദിവസങ്ങളിലും മികച്ച പ്രതികരണം നേടിയ സിനിമ 228 കോടി രൂപയാണ് ഓപണിംഗ് വീക്കെൻഡ് കളക്ഷനായി നേടിയിരിക്കുന്നത്. ഇതോടെ ഈ വർഷം റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില് ഇന്ത്യയില് ഒന്നാമതെത്തിയിരിക്കുകയാണ് സ്ത്രീ 2.
അമർ കൗശികാണ് സ്ത്രീ 2 സംവിധാനം ചെയ്തത്. അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. തമന്ന, വരുൺ ധവാൻ, അക്ഷയ് കുമാർ എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ഛായാഗ്രാഹണം നിര്വഹിച്ചിരിക്കുന്നത് ജിഷ്ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ- ജിഗാറാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.