'ദളപതി 69'; മമിത ബൈജു വിജയ് ചിത്രത്തിലേക്ക്?

എച്ച് വിനോദും വിജയ്യും ചേർന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകൾ ചെന്നൈയിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്

dot image

വിജയ്യുടെ പാർട്ടി പ്രഖ്യാപനവും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും വന്നത് മുതല് 'ദളപതി 69 ' വാര്ത്തകളില് നിറഞ്ഞുനില്ക്കുകയാണ്. തന്റെ അവസാന ചിത്രമായിരിക്കും 'ദളപതി 69 ' എന്നാണ് നേരത്തെ വിജയ് തന്നെ പ്രഖ്യാപിച്ചിരുന്നു. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

കോളിവുഡിലെ വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിൽ വിജയ്ക്കൊപ്പം മലയാളത്തിന്റെ യുവനടി മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രോജക്റ്റിന് മമിത ഇതിനോടകം തന്നെ ഗ്രീൻ സിഗ്നൽ നൽകിയിട്ടുണ്ടെന്നും ഉടൻ തന്നെ കരാർ ഒപ്പിടാൻ ഒരുങ്ങുന്നുവെന്നുമുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

മമ്മൂട്ടിയുടെ ജന്മദിനത്തിന് രക്തദാനവുമായി ആരാധകർ; ഒരുമാസം നീണ്ടുനില്ക്കുന്ന ക്യാംപെയ്ൻ

ചിത്രത്തിന്റെ നിർമ്മാതാക്കൾ സിനിമയുടെ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞയുടനെ താരങ്ങളെ പരസ്യപ്രഖ്യാപനവും നടത്താനുള്ള ഒരുക്കത്തിലാണ്. എച്ച് വിനോദും വിജയ്യും ചേർന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകൾ ചെന്നൈയിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' ആണ് വിജയ്യുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും. സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും 'ഗോട്ടി'ല് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us