കല്ക്കിയിലെ പ്രഭാസിന്റെ പ്രകടനത്തെ ജോക്കർ എന്ന് വിശേഷിപ്പിച്ച അർഷാദ് വാർസിയുടെ പരാമർശത്തിനെതിരെ നാനി. അർഷാദ് വാർസിയുടെ പേരെടുത്ത് പറയാതെ അയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പബ്ലിസിറ്റി ആണ് ഇതെന്ന് പറഞ്ഞ നാനി, അപ്രധാനമായ ഒരു പരാമര്ശത്തിന് അനാവശ്യ പ്രാധാന്യം നല്കപ്പെടുകയാണെന്നും അഭിപ്രായപ്പെട്ടു.
തന്റെ പുതിയ ചിത്രമായ 'സരിപോദാ ശനിവാര'ത്തിന്റെ പ്രൊമോഷനിടയില് അര്ഷാദിന്റെ പരാമര്ശത്തെ കുറിച്ചുവന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്.
കഴിഞ്ഞ ദിവസമാണ് സാംദിഷ് ഭാട്ടിയ എന്ന യൂട്യൂബർക്ക് നൽകിയ അഭിമുഖത്തിൽ അർഷാദ് വാർസി 'കൽക്കി' തനിക്കിഷ്ടമായില്ലന്നും പ്രഭാസ് ഒരു കോമാളിയെപ്പോലെ ആയിരുന്നു ആ ചിത്രത്തിലെന്നും പറഞ്ഞത്.
'ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയും ഇവിടുണ്ട്'; ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം' ടീസർ"ചിത്രത്തിലെ പ്രഭാസിന്റെ കാര്യത്തിൽ സങ്കടമാണ് തോന്നുന്നത്. ഒരു കോമാളിയെപ്പോലെയായിരുന്നു പ്രഭാസ്. എന്തിനായിരുന്നു അങ്ങനെ ചെയ്തത്? എനിക്ക് ഒരു 'മാഡ് മാക്സ്' ആയിരുന്നു കാണേണ്ടിയിരുന്നത്. ഒരു മെൽ ഗിബ്സണെ ആയിരുന്നു കാണേണ്ടിയിരുന്നത്. പക്ഷെ അവരെന്താണ് ചെയ്തുവെച്ചിരിക്കുന്നത്? എന്തിനായിരുന്നു അങ്ങനെ സിനിമ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല," എന്ന് അർഷാദ് വാർസി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ ഒരു മിത്തോ-സയന്സ് ഫിക്ഷന് ചിത്രമാണ് കല്ക്കി 2898 എഡി. മഹാഭാരതത്തിന് നാഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വൽ എന്ന നിലയിലാണ് സിനിമയെ പ്രേക്ഷകര് വരവേറ്റത്.
അന്ന് നഹാസിന്റ ആര്ഡിഎക്സ്, ഇന്ന് ജിതിന്റെ എആര്എം; ബേസിലിന്റെ അസിസ്റ്റന്സ് സംവിധായകരാകുമ്പോള്3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന കാലഘട്ടത്തെ ദൃശ്യാവിഷ്കരിക്കുന്നു എന്ന നിലയിലാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ചിത്രമാണ്. 1000 കോടിക്കും മുകളിലാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. കല്ക്കി ഇപ്പോള് ആമസോൺ പ്രൈമിൽ ലഭ്യമാണ്.