'പാൻ ഇന്ത്യൻ ആക്ഷൻ'; തമിഴ് നടൻ അർജുന്റെ തിരക്കഥയിൽ പുതിയ ചിത്രവുമായി കണ്ണൻ താമരക്കുളം

'സേവകൻ', 'ജയ് ഹിന്ദ്', 'ഏഴുമലൈ' തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ അർജുൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്തിട്ടുണ്ട്.

dot image

തമിഴ് സിനിമയിൽ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനാണ് അർജുൻ സർജ. 'സേവകൻ', 'ജയ് ഹിന്ദ്', 'ഏഴുമലൈ' തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ അർജുൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്തിട്ടുണ്ട്. അർജുൻ പുതിയതായി തിരക്കഥയൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൻ്റെ അപ്ഡേറ്റ്സാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 'ആടുപുലിയാട്ടം', 'അച്ചായൻസ്', 'പട്ടാഭിരാമൻ' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ കണ്ണൻ താമരക്കുളമാണ് അർജുൻ്റെ തിരക്കഥയിൽ പുതിയ ചിത്രമൊരുക്കുന്നത്. ആഗസ്റ്റ് 29ന് തമിഴ്, മലയാളം ഭാഷകളിലായി റിലീസ് ആകുന്ന 'വിരുന്ന്' എന്ന സിനിമയുടെ പ്രസ്സ് മീറ്റിലും ഇൻ്റർവ്യൂവിലുമാണ് ആണ് അർജുൻ സർജ ഇക്കാര്യം അറിയിച്ചത്.

താൻ നിർമ്മിച്ച പതിനഞ്ച് സിനിമകളും താൻ തന്നെയാണ് എഴുതി സംവിധാനം ചെയ്തതെന്നും ആദ്യമായാണ് താൻ മറ്റൊരു സംവിധായകനെ തിരഞ്ഞെടുത്തതെന്നും അർജുൻ പറഞ്ഞു. കണ്ണൻ അത്ര മികച്ച ഒരു ടെക്ടീഷ്യൻ ആയതിനാൽ ആണ് കണ്ണനെ തിരഞ്ഞെടുത്തത്. ശ്രീറാം ഫിംലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കണ്ണന് വേണ്ടി ഒരു തിരക്കഥ പൂർത്തിയാക്കി അതിന്റെ ഷൂട്ടിംഗ് സ്റ്റേജിലേക്ക് പോകാനിരുന്നപ്പോഴാണ് അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങൾ വന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചു വന്നതിൽ സന്തോഷമുണ്ടെന്നും, ആദ്യം തീരുമാനിച്ച തിരക്കഥ മാറ്റി വലിയ ബഡ്ജറ്റിലാണ് പുതിയ പ്രോജക്ട് പ്ലാൻ ചെയുന്നതെന്നും അർജുൻ പറഞ്ഞു.

തെലുങ്കിൽ തന്റെ മകൾ ഐശ്വര്യ അർജുനെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് അർജുൻ ഇപ്പോൾ. പടം ഏകദേശം പൂർത്തിയായിയെന്നും ഇനി രണ്ട് ആക്ഷൻ സീനുകൾ കൂടി മാത്രമേ പൂർത്തിയാകാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 'വിരുന്നി'ൽ അർജുനെ കൂടാതെ നിക്കി ഗിൽറാണി, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, മുകേഷ്, അജുവർഗീസ്, ധർമജൻ സുധീർ, മൻരാജ്, അജയ് വാസുദേവ്, സോനാ നായർ എന്നിവരാണ് മറ്റ് താരങ്ങൾ. അർജുൻ സർജ തിരക്കഥ എഴുതി നിർമിക്കുന്ന കണ്ണൻ താമരക്കുളം ചിത്രത്തിന്റെ കുടുതൽ അപ്ഡേറ്റ്സ് അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വരും.

dot image
To advertise here,contact us
dot image