
സിനിമ ചിത്രീകരണത്തിനിടെ ആവശ്യമായ സുരക്ഷാസന്നാഹം ഏർപ്പാടാക്കിയില്ലെന്ന നടി ശീതൾ തമ്പിയുടെ ആരോപണത്തിന് മറുപടിയുമായി ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ റിലീസ് ദിവസം തന്നെ ഇത്തരത്തിൽ പെരുമാറുന്നത് എന്താണെന്ന് അറിയില്ലെന്നും തലേ ദിവസം വരെ ഒരു പരാതിയും ശീതൾ പറഞ്ഞിരുന്നില്ലെന്നും സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഷബ്ന മുഹമ്മദ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ഇന്ന് തന്നെ ഇങ്ങനെ ചെയ്തത് എന്താണെന്ന് മനസിലാവുന്നില്ല. ക്രൂവിലെ ഓരോവ്യക്തിയോടും സംസാരിക്കാനുള്ള ബന്ധം എല്ലാവർക്കുമുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ കാട്ടിൽ ആണ് ഷൂട്ട് ചെയ്യുന്നതെന്നും ഒരുപാട് അപകട സാധ്യതയുള്ള സിനിമയാണ് ചെയ്യുന്നതെന്നും അറിയിച്ചിരുന്നു. സിനിമ കണ്ടാൽ അത് മനസിലാവുമെന്നും ഷബ്ന പറഞ്ഞു.
നയൻതാരയുടെ 'കരിങ്കാളിയല്ലേ...' റീലിനെതിരെ പാട്ടിന്റെ നിർമാതാക്കൾസിനിമയിൽ അഭിനയിച്ച ഓരോ ആക്ടേഴ്സിനും റിസ്ക് ഉണ്ടായിരുന്നു. ഓരോ തവണയും ഷോട്ട് എടുക്കുന്നതിന് മുമ്പ് ഓരോ ആക്ടേഴ്സിനോടും അനുമതി ചോദിച്ചിട്ടാണ് ടേക്ക് എടുക്കുന്നതിലേക്ക് പോകുന്നത്. ശീതളും ഈ റോൾ നല്ല എക്സൈറ്റ്മെന്റിലാണ് ചെയ്തുകൊണ്ടിരുന്നത്. ഇത് ശരിക്കും ഒരു അപകടമാണ്, ഇതേ ചാട്ടം വിശാഖും ചെയ്തിരുന്നു. കൃത്യമായ ഒരു സ്ഥലത്ത് ഫോക്കസ് ചെയ്യാതെ ചാടിയത് കൊണ്ടുള്ള പ്രശ്നമാണിതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
വിശാഖും ശീതളും ഒരേ ചാട്ടമാണ് ചെയ്തത്. നിർഭാഗ്യവശാൽ അതൊരു അപകടമായി മാറി. ആ സമയത്ത് എല്ലാം തങ്ങള് കൂടെയുണ്ടായിരുന്നു. ആശുപത്രി ചെലവുകൾ എടുത്തതും പ്രൊഡക്ഷൻ ടീം ആണ്. ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നെങ്കിൽ അറിയിക്കാമായിരുന്നു. എറ്റവും സന്തോഷത്തോടെ ഇരിക്കേണ്ട ഈ ദിവസം തന്നെ ഇവർ ഇത്തരത്തിൽ പെരുമാറിയതാണ് കൂടുതൽ വിഷമമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
ഇത് ഒരിക്കലും പിആർ ടെക്നിക്ക് അല്ല. കഴിഞ്ഞ ദിവസം കൂടി ശീതൾ സന്ദേശമയക്കുകയും സോഷ്യൽ മീഡിയയിൽ സിനിമയെ കുറിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ശീതൾ വക്കീൽ നോട്ടീസ് അയച്ച സ്ഥിതിക്ക് തിരികെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും ഷബ്ന പറഞ്ഞു.
സൈജു ശ്രീധരൻ സംവിധാനം ചെയ്ത ഫൂട്ടേജ് വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. എന്നാൽ റിലീസ് ദിവസം തന്നെ ചിത്രത്തിലെ പ്രധാന താരവും നിർമാതാക്കളിൽ ഒരാളുമായ മഞ്ജു വാര്യർക്ക് ശീതൾ തമ്പി വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.
'അനിവാര്യമായ വിശദീകരണം' ഡബ്ല്യുസിസിയുടെ കുറിപ്പ് പങ്കുവെച്ച് മഞ്ജു വാര്യർമഞ്ജു വാര്യർക്കും നിർമ്മാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയുമാണ് അസി. ഡയറക്ടർ കൂടിയായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനിൽ സുരക്ഷയൊരുക്കാത്തതിനാൽ ഗുരുതര പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അഞ്ചേമുക്കാൽ കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
സിനിമയിലെ രംഗം ചിത്രീകരിക്കുന്നതിനിടെ കാലിന് ഗുരുതര പരിക്കേറ്റെന്നാണ് പരാതി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. പരിക്കേറ്റതിന് പിന്നാലെ ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നുവെന്നും ആശുപത്രിയിൽ വലിയ രീതിയിൽ പണം ചെലവായെന്നും ശീതൾ നോട്ടീസിൽ പറഞ്ഞു. പക്ഷേ മൂവി ബക്കറ്റ് നിർമ്മാണ കമ്പനി പല ഘട്ടങ്ങളിലായി ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയത്. നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും ശീതൾ വക്കീൽ നോട്ടീസിൽ പറഞ്ഞിരുന്നു. സിനിമയിലെ രംഗങ്ങളിൽ ചിലത് ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രീകരിച്ചത്.