'കൊട്ടുകാളി തിയേറ്ററിൽ മിസ്സ് ചെയ്യരുത്'; ലോക നിലവാരമുളള സിനിമയെന്ന് കാർത്തിക് സുബ്ബരാജ്

നമ്മുടെ സംസ്കാരത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയ സിനിമയാണ് കൊട്ടുകാളി

dot image

പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രം 'കൊട്ടുകാളി'യെ പ്രശംസിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. തമിഴകത്തെ മുഖ്യധാരാ തിയേറ്റർ പ്രേക്ഷകർക്ക് കൊട്ടുകാളി ലോകസിനിമയെ പരിചയപ്പെടുത്തി. നിറഞ്ഞ സദസ്സിൽ ഈ സിനിമ കാണാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നു എന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

നമ്മുടെ സംസ്കാരത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയ സിനിമയാണ് കൊട്ടുകാളി. പി എസ് വിനോദ് രാജ് മികച്ച സംവിധായകനാണ്. പെബിൾസിൽ അദ്ദേഹം നമ്മളെ ഒരു അച്ഛനും മകനുമൊത്ത് ഒരു നീണ്ട നടത്തത്തിന് കൊണ്ടുപോയി. ഇവിടെ ഒരു കുടുംബത്തിനൊപ്പം ഒരു വലിയ ഷെയർ ഓട്ടോ റൈഡിന് കൊണ്ടുപോയി. അതിനൊപ്പം ചില ജീവിത പാഠങ്ങളും അദ്ദേഹം നൽകിയതായി കാർത്തിക് സുബ്ബരാജ് പറഞ്ഞു.

സൂരി, അന്ന ബെൻ എന്നിവരുടെ മികച്ച പ്രകടനത്തെയും കാർത്തിക് സുബ്ബരാജ് പ്രകീർത്തിച്ചു. സിനിമയുടെ ഛായാഗ്രഹണം, സൗണ്ട് ഡിസൈൻ തുടങ്ങിയ മേഖലകളും ലോകനിലവാരം പുലർത്തിയതായും ഇത്തരമൊരു സിനിമ നിർമ്മിച്ച ശിവകാർത്തികേയൻ അഭിനന്ദനങ്ങൾക്ക് അര്ഹനാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രം തിയേറ്ററിൽ നിന്ന് കാണാതെ പോകരുതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us