നയൻതാരയുടെ 'കരിങ്കാളിയല്ലേ...' റീലിനെതിരെ പാട്ടിന്റെ നിർമാതാക്കൾ

നയൻതാരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിർമാതാക്കളുടെ പരാതി

dot image

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ 'കരിങ്കാളിയല്ലേ' എന്ന ഗാനം തെന്നിന്ത്യൻ നടി നയൻതാരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായി പരാതി. പാട്ടിന്റെ നിർമാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്.

ഫഹദ് ഫാസിലിന്റെ ആവേശം സിനിമ തിയേറ്ററിൽ എത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കരിങ്കാളിയല്ലേ എന്ന ഗാനം ട്രെൻഡിങ് ആയത്. മലയാള സിനിമയിലെയും തെന്നിന്ത്യൻ ഭാഷകളിലെയും നിരവധി പ്രമുഖർ പാട്ടിൻ്റെ പശ്ചാത്തലത്തിൽ റീൽസ് ചെയ്തിരുന്നു. എന്നാൽ നയൻതാരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിർമാതാക്കളുടെ പരാതി.

വിജയ്യുടെ പാർട്ടിയ്ക്ക് 'വെട്രി' നേർന്ന് ലോകേഷ് കനകരാജ്, പോസ്റ്റ് വൈറലാകുന്നു

ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാൻഡുകളുടെ കോൺട്രാക്ട് ഒപ്പിടാൻ ഇരിക്കെയാണ് ഈ പ്രമോഷൻ വീഡിയോ എത്തുന്നതെന്നും ഇതോടെ കമ്പനികൾ കരാറിൽ നിന്നും പിന്തിരിഞ്ഞെന്നും പാട്ടിൻ്റെ യഥാർത്ഥ നിർമാതാക്കൾ പറഞ്ഞു. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു. 'കരിങ്കാളിയല്ലേ' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയത് കണ്ണൻ മംഗലത്തും സംഗീതം നിർവഹിച്ചത് ഷൈജു അവറാനുമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us