കെജിഎഫിനും സലാറിനും ഹിറ്റ് മ്യൂസിക് ഒരുക്കിയ രവി ബസ്രൂര് പുതിയ രൂപത്തില്; വീര ചന്ദ്രഹാസ വരുന്നു

വീര ചന്ദ്രഹാസ എന്ന പ്രോജക്ട് രവി ബസ്രൂര് മൂവീസുമായി സഹകരിച്ച് ഓംകാര് മൂവീസാണ് ഒരുക്കുന്നത്.

dot image

കെജിഎഫ്, സലാര് തുടങ്ങിയ വമ്പന് ചിത്രങ്ങള്ക്ക് സംഗീതം പകര്ന്ന രവി ബസ്രൂര് ഒരുക്കുന്ന പുതിയ ചിത്രം വരുന്നു. യക്ഷഗാനത്തെ വെള്ളിത്തിരയില് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന വീര ചന്ദ്രഹാസ എന്ന പ്രോജക്ട് രവി ബസ്രൂര് മൂവീസുമായി സഹകരിച്ച് ഓംകാര് മൂവീസാണ് ഒരുക്കുന്നത്.

'കെജിഎഫ്, കാന്താര അടുത്തത് എആർഎം' : ടൊവിനോ ചിത്രത്തിന്റെ വിതരണത്തിന് വമ്പന്മാർ

ഷിത്തില് ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗര് മന്ദാര്തി, ഉദയ് കടബാല്, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെര്വേഗര്, ഗുണശ്രീ എം നായക്, ശ്രീധര് കാസര്കോട്, ശ്വേത അരെഹോളെ, പ്രജ്വല് കിന്നല് തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കള് അണിനിരക്കുന്ന ഈ ചിത്രം എന് എസ് രാജ്കുമാറാണ് നിര്മ്മിക്കുന്നത്. ഗീത രവി ബസ്രൂര്, ദിനകര് (വിജി ഗ്രൂപ്പ്) എന്നിവരാണ് സഹനിര്മ്മാതാക്കള്. അനുപ് ഗൗഡ, അനില് യു.എസ്.എ എന്നിവരാണ് അഡീഷണല് കോ-പ്രൊഡ്യൂസേര്സ്.

കിരണ്കുമാര് ആര് ഛായാഗ്രഹണം നിര്വഹിക്കുന്ന വീര ചന്ദ്രഹാസ അതിശയകരമായ ദൃശ്യവിസ്മയം നല്കുമെന്നാണ് നിര്മ്മാതാക്കള് അവകാശപ്പെടുന്നത്. രവി ബസ്രൂര് തന്നെയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. കലാസംവിധാനം പ്രഭു ബാഡിഗര് നിര്വഹിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് വരും ദിവസങ്ങളില് പുറത്തുവരും. പിആര്ഒ: ആതിര ദില്ജിത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us