ബിഗ് ബജറ്റ് ചിത്രങ്ങൾ ധാരാളമായി ടോളിവുഡിൽ നിന്നാണ് എത്തുന്നത്. സാമ്പത്തിക വിജയം നേടുന്ന ഈ ചിത്രങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. എന്നാൽ ഇത്തരം ചിത്രങ്ങളുടെ റിലീസിന്റെ കാര്യത്തിൽ നിർമാതാക്കൾ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തത് ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ നാനി. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറയുന്നത്.
ഒരു സിനിമ എപ്പോൾ റിലീസ് ചെയ്യാമെന്ന് വ്യക്തതയില്ലെങ്കിൽ, അത് പലർക്കും അസൗകര്യമുണ്ടാക്കുമെന്ന് അഭിമുഖത്തിൽ നടൻ പറഞ്ഞു. പ്രഖ്യാപിച്ച തീയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നത് അഭിമാനത്തിൻ്റെ മാത്രം കാര്യമല്ല. വലിയ സിനിമകൾ ആസൂത്രണം ചെയ്തതുപോലെ വന്നില്ലെങ്കിൽ, ഇത് നിരവധി ആളുകൾക്കും അവരുടെ ജീവിതത്തിനും നഷ്ടമുണ്ടാക്കുമെന്നും നാനി കൂട്ടിച്ചേർത്തു.
'ഒരുങ്ങുന്നത് ഗരുഡയോ അതോ ഹനുമാനോ?' മഹേഷ് ബാബു - രാജമൗലി ചിത്രത്തെക്കുറിച്ച് ആകാംക്ഷയിൽ ആരാധകർഅതേസമയം, കല്ക്കിയിലെ പ്രഭാസിന്റെ പ്രകടനത്തെ ജോക്കർ എന്ന് വിശേഷിപ്പിച്ച അർഷാദ് വാർസിയുടെ പരാമർശത്തിനെതിരെ നാനി രംഗത്ത് എത്തിയിരുന്നു. അർഷാദ് വാർസിയുടെ പേരെടുത്ത് പറയാതെ അയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പബ്ലിസിറ്റി ആണ് ഇതെന്ന് പറഞ്ഞ നാനി, അപ്രധാനമായ ഒരു പരാമര്ശത്തിന് അനാവശ്യ പ്രാധാന്യം നല്കപ്പെടുകയാണെന്നും അഭിപ്രായപ്പെട്ടു.
വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സരിപോദാ ശനിവാരം' എന്ന ചിത്രമാണ് നാനിയുടേതായി റിലീസിനൊരുങ്ങുന്നത് . ചിത്രത്തിൽ പൊലീസ് കഥാപാത്രമായാണ് നാനി എത്തുന്നത്. ഓഗസ്റ്റ് 29-ന് ചിത്രം ബിഗ് സ്ക്രീനുകളിൽ എത്തും.