ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'രായനി'ലൂടെ കോളിവുഡ് ബോക്സ് ഓഫീസ് പുത്തനുണർവിലാണ്. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നിരുന്നു. ഇതോടെ 150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമായി 'രായൻ' മാറി. ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യുന്നത്.
സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം ധനുഷിൻ്റെ കരിയറിലെ 50-ാമത്തെ ചിത്രമായിരുന്നു. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമാണ് രായൻ. ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
'ഒടുവിൽ എന്റെ ഹീറോയ്ക്കൊപ്പം'; 'ബോർഡർ 2'വിൽ സണ്ണി ഡിയോളിനൊപ്പം വരുൺ ധവാനുംതമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ 75 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഒരു ധനുഷ് സിനിമ തമിഴ്നാട്ടിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായൻ. റിവഞ്ച് ആക്ഷൻ ഡ്രാമയായ രായൻ നിരൂപക പ്രശംസയും നേടിയിരുന്നു.