'എനിക്ക് ലഭിച്ച ഏറ്റവും മികച്ച സഹനടനാണ് സൂരി'; അന്ന ബെൻ

പി എസ് വിനോദ് രാജിനൊപ്പം പ്രവർത്തിക്കുന്നത് ഒരു സ്വപ്നമായിരുന്നു

dot image

സൂരി, അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് 'കൊട്ടുകാളി'. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അടക്കം പ്രദർശിപ്പിച്ച് നിരൂപക പ്രശംസ നേടിയ ചിത്രം റിലീസിനെത്തിയപ്പോൾ പ്രേക്ഷകരിൽ നിന്നുൾപ്പെടെ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ പ്രവർത്തിച്ചത്തിന്റെ അനുഭവവും തന്നെ കാസറ്റ് ചെയ്തതിലെ നന്ദിയും അറിയിച്ചു കൊണ്ട് അന്ന ബെൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണിപ്പോൾ.

'ഈ പ്രോജക്റ്റ് എനിക്ക് കൊണ്ടുവന്നതിന് ദൈവത്തോട് എന്നെന്നേക്കുമായി നന്ദിയുണ്ട്, മീനയെ എന്നിൽ കണ്ടതിന് സംവിധായകനോട് ഒരുപാട് സ്നേഹവും നന്ദിയും. പി എസ് വിനോദ് രാജിനൊപ്പം പ്രവർത്തിക്കുന്നത് ഒരു സ്വപ്നമായിരുന്നുവെന്നും അന്ന പറഞ്ഞു. ചിത്രത്തിന്റെ നിർമാതാവും നടനും കൂടിയ ശിവ കാർത്തികേയനെയും അന്ന കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

'കൊട്ടുകാളി തിയേറ്ററിൽ മിസ്സ് ചെയ്യരുത്'; ലോക നിലവാരമുളള സിനിമയെന്ന് കാർത്തിക് സുബ്ബരാജ്

സൂരിയുടെ കരിയറിലെ ഒരു പൊൻ തൂവലായി മാറാൻ പോകുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. എനിക്ക് ലഭിച്ച ഏറ്റവും മികച്ച സഹനടന്മാരിൽ ഒരാളായതിന് നന്ദി എന്നും അന്ന സോഷ്യല് മീഡിയയില് കുറിച്ചു.

ചെറുതും എന്നാൽ ശക്തമായ ഈ ചിത്രത്തിന് പിന്നിൽ നിരവധി പേരുകൾ ഉണ്ട്, നിങ്ങളോടെല്ലാം ഒരുപാട് നന്ദിയും സ്നേഹവുമണ്ടെന്നും അന്ന കൂട്ടിച്ചേർത്തു.

ശിവകാർത്തികേയന്റെ നിർമ്മാണ കമ്പിനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. വിനോദ് രാജിന്റെ ആദ്യ ചിത്രമായ 'കൂഴങ്കൽ' ഇന്ത്യയിൽ നിന്ന് 94-ാമത് ഓസ്കറിൽ പ്രവേശനം നേടിയിരുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ടൈഗർ പുരസ്കാരവും ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us