അട്രോസിറ്റി പാട്ടുമായി അജുവും ശബരീഷ് വർമയും; ഭരതനാട്യത്തിലെ 'തറവാടി' ഗാനമെത്തി

ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സാമുവൽ എബി ആണ്

dot image

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്വ്വഹിക്കുന്ന ചിത്രമാണ് ഭരതനാട്യം. ഓഗസ്റ്റ് 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. നടന്മാരായ ശബരീഷ് വർമയും അജു വർഗീസും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സാമുവൽ എബി ആണ്.

സൈജു കുറുപ്പ് എന്റര്ടെയ്ന്മെന്റ്സുമായി ചേര്ന്ന് തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില് ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സായ്കുമാർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, ശ്രീജ രവി, ദിവ്യാ എം നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി.

ഛായാഗ്രഹണം ബബിലു അജു, എഡിറ്റിംഗ് ഷഫീഖ് വി ബി, കലാസംവിധാനം ബാബു പിള്ള, മേക്കപ്പ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, നിശ്ചല ഛായാഗ്രഹണം ജസ്റ്റിൻ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് കല്ലാർ അനിൽ, ജോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us