ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡോൺ 3'. ഷാരൂഖ് ഖാനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്ത ചിത്രങ്ങളായ 'ഡോൺ', 'ഡോൺ 2' എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ഇതും എത്തുന്നത്. പക്ഷേ മുഖ്യ കഥാപാത്രമായി എത്തുന്നത് ഷാരൂഖ് അല്ല പകരം രൺവീർ സിംഗ് ആണ്. എന്നാൽ ഡോണായി ഷാരൂഖിനെ പരിഗണിച്ചിരുന്നതായാണ് സംവിധായകൻ പറയുന്നത്.
ഡോൺ 3 എഴുതി തുടങ്ങുമ്പോൾ താൻ ഷാരൂഖിനെ പരിഗണിച്ചിരുന്നു എന്നും എന്നാൽ ശരിയായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല എന്നും ഫർഹാൻ അക്തർ പറഞ്ഞു. തുടർന്ന് സിനിമയ്ക്ക് ഒരു യുവനടനെയാണ് ആവശ്യമെന്ന് മനസിലാക്കുകയും തുടർന്ന് രൺവീർ സിംഗിലേക്ക് പോവുകയുമായിരുന്നു എന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഡോൺ 3യുടെ പ്രഖ്യാപനം എത്തിയപ്പോൾ തന്നെ പ്രേക്ഷകർ ഷാരൂഖ് ഖാനെയായിരുന്നു നായകനായി പ്രതീക്ഷിച്ചത്. രൺവീർ സിംഗിനെ ഡോൺ ആയി കാണാൻ ആരാധകർക്ക് സാധിക്കില്ലായെന്ന് പറഞ്ഞ് നിരവധി പേർ രംഗത്തെത്തിയിരുന്നു. പക്ഷേ സംവിധായകൻ ഫർഹാൻ അക്തറിന് രൺവീറിൽ അത്രമേൽ ആത്മവിശ്വാസമുണ്ടെന്ന് അറിയിച്ചിരുന്നു. ചിത്രത്തിൽ ദക്ഷിണേന്ത്യയില്‍ നിന്നും കുറച്ച് താരങ്ങൾ ഉണ്ടാവുമെന്നും റിപ്പോർട്ടുണ്ട്.