'ലാൽ സിങ് ഛദ്ദ'യുടെ പരാജയത്തിന് കാരണം എന്റെ അഭിനയം: ആമിർ ഖാൻ

കുറച്ച് പേർക്ക് 'ലാൽ സിങ് ഛദ്ദ' അവരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. എന്നാൽ കൂടുതൽ പേർക്കും സിനിമ കണക്ട് ആയില്ല. അതിന് കാരണം എന്റെ പെർഫോമൻസ് ആണ്.

dot image

ആമിർ ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് 'ലാൽ സിങ് ഛദ്ദ'. ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്ക് ആയ 'ലാൽ സിങ് ഛദ്ദ'ക്ക് ബോക്സ് ഓഫീസിൽ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തന്റെ പ്രകടനമാണ് 'ലാൽ സിങ് ഛദ്ദ'യുടെ പരാജയത്തിന് കാരണമെന്നും ചിത്രത്തിന്റെ പരാജയം തന്നെ ഇമോഷണലി ഒരുപാട് ബാധിച്ചെന്നും നടൻ ആമിർ ഖാൻ പറഞ്ഞു. 'ലാൽ സിങ് ഛദ്ദ'യിലെ എന്റെ അഭിനയം സാധാരണ പിച്ചിൽ നിന്നും വളരെ മുകളിൽ ആയിപോയി. ഒറിജിനൽ ചിത്രമായ 'ഫോറസ്റ്റ് ഗംപി'ന്റെ എഴുത്ത് മെയിൻസ്ട്രീം അല്ലായിരുന്നെങ്കിലും ടോം ഹാങ്ക്സിന്റെ മികച്ച അഭിനയം നിങ്ങളെ ആ സിനിമക്കൊപ്പം കൊണ്ടുപോകും. ഞങ്ങൾ ആ സിനിമക്കായി സർവ്വതും നൽകിയിരുന്നു. എന്നാൽ അതിൽ നിന്ന് തനിക്ക് ഒരുപാട് പഠിക്കാൻ പറ്റി. അതുകൊണ്ട് അടുത്ത സിനിമയായ 'സിത്താരെ സമീൻ പറി'ൽ തന്റെ അഭിനയം നന്നായിരിക്കുമെന്നും റിയ ചക്രവർത്തിയുടെ പോഡ്കാസ്റ്റിൽ ആമിർ ഖാൻ പറഞ്ഞു.

കുറച്ച് പേർക്ക് 'ലാൽ സിങ് ഛദ്ദ' അവരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. എന്നാൽ കൂടുതൽ പേർക്കും സിനിമ കണക്ട് ആയില്ല. അതിന് കാരണം തന്റെ പെർഫോമൻസ് ആണ്. ഒരു പരാജയം സംഭവിക്കുമ്പോൾ അതൊരു അവസരം കൂടിയാണ് നമുക്ക് തരുന്നത്. എന്തുകൊണ്ട് അത് സംഭവിച്ചെന്ന് നമുക്ക് മനസ്സിലാക്കാൻ ഉള്ള അവസരമാണത്. അടുത്ത ചിത്രം 'സിത്താരെ സമീൻ പർ' താൻ ആസ്വദിച്ച് ചെയ്ത സിനിമയാണെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' എന്ന സിനിമയുടെ പരാജയത്തെ കുറിച്ചും ആമിർ ഖാൻ പോഡ്കാസ്റ്റിൽ വ്യക്തമാക്കി. 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' ഷൂട്ട് ചെയ്യുമ്പോൾ തന്നെ ആ സിനിമ ശരിയായ ദിശയിലല്ല പോകുന്നതെന്ന് എനിക്ക് തോന്നിയിരുന്നു. ഞാൻ ആദിയോടും വിക്ടറിനോടും ഈ കാര്യം പറഞ്ഞു പക്ഷെ അവർക്ക് ഈ സിനിമ ഇഷ്ടപെട്ടിരുന്നു. അതൊരു ടീം വർക്ക് ആണ് പക്ഷെ ഞങ്ങൾക്ക് അതിൽ തെറ്റ് പറ്റി', എന്ന് ആമിർ ഖാൻ പറഞ്ഞു.

2022 ആഗസ്റ്റില് 11 ന് റിലീസ് ചെയ്ത ചിത്രമായിരുന്നു 'ലാൽ സിങ് ഛദ്ദ'. കരീന കപൂര്, നാഗ ചൈതന്യ, മോണ സിംഗ് എന്നിവരായിരുന്നു ചിത്രത്തില് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടന് അതുല് കുല്ക്കര്ണിയാണ് 'ഫോറസ്റ്റ് ഗംപി'ന്റെ തിരക്കഥ ഹിന്ദിയിലേക്ക് എഴുതിയത്. സേതുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. സംഗീത സംവിധാനം പ്രീതം. ആമീര് ഖാന് പ്രൊഡക്ഷന്സ്, വിയാകോം 18 എന്നിവ ചേര്ന്നാണ് ചിത്രം നിര്മ്മിച്ചത്.

അമിതാഭ് ബച്ചൻ, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയ വൻ താരനിരയിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ആക്ഷൻ അഡ്വെഞ്ചർ ചിത്രമായിരുന്നു 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ'. യഷ് രാജ് ഫിലിംസ് ആയിരുന്നു ചിത്രം നിർമിച്ചത്. 300 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ആർ എസ് പ്രസന്നയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'സിത്താരെ സമീൻ പർ' ആണ് ആമിർ ഖാന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഒരു സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജെനീലിയയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us