പോരാട്ടം തുടർന്ന് ചിയാനും സംഘവും, 100 കോടിയിലേക്ക് തങ്കലാൻ; കളക്ഷൻ റിപ്പോർട്ട്

പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ സിനിമയുടെ കഥ

dot image

ചിയാൻ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ തങ്കലാൻ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. കോലാര് ഗോള്ഡ് ഫീല്ഡ്സിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയുടെ കളക്ഷൻ 100 കോടിയിലേക്ക് അടുക്കുകയാണ്. 11 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 89 കോടി രൂപയാണ് നേടിയിരിക്കുന്നത്. സിനിമയുടെ ഹിന്ദി പതിപ്പും ഈ മാസം 30 ന് റിലീസ് ചെയ്യും. ഇത് സിനിമയുടെ ആഗോള കളക്ഷന് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഓഗസ്റ്റ് 15-നാണ് 'തങ്കലാൻ' റിലീസ് ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ കഥ പറഞ്ഞത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായിക വേഷങ്ങൾ ചെയ്തത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്.

പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us