സൂര്യയ്ക്ക് പിന്നാലെ അജിത്തും റിലീസ് മാറ്റുന്നു; വിടാമുയർച്ചി ദീപാവലിക്ക് എത്തില്ല?

തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്

dot image

തമിഴ് സൂപ്പർ താരം അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് വിടാമുയർച്ചി. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ദീപാവലി റിലീസായെത്തുമെന്നായിരുന്നു നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീട്ടിയതായുള്ള സൂചനകളാണ് ഇപ്പോൾ വരുന്നത്.

തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. രജനികാന്ത് നായകനാകുന്ന വേട്ടയ്യനും ലൈക്ക തന്നെയാണ് നിർമ്മിക്കുന്നത്. ഒക്ടോബർ 10 നാണ് വേട്ടയ്യൻ റിലീസ് ചെയ്യുന്നത്. ഇരുസിനിമകളുടടെയും റിലീസിന് ഒരു മാസത്തെ ഇടവേള വേണമെന്ന നിർമ്മാതാക്കളുടെ തീരുമാനത്തെ തുടർന്നാണ് വിടാമുയർച്ചിയുടെ റിലീസ് നീട്ടിയത് എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. നവംബർ പകുതിയോടെയായിരിക്കും സിനിമ തിയേറ്ററുകളിലെത്തുക എന്നാണ് സൂചന.

'ഇനി മുതൽ വാഴപ്പഴം ആസ്വദിക്കാൻ കഴിയുമോ എന്ന് സംശയമാണ്'; 'വാഴൈ'യെ പ്രകീർത്തിച്ച് ശങ്കർ

മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ വെങ്കട് പ്രഭു ചിത്രത്തിന് ശേഷം, അജിത് കുമാർ- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശ്, എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us