അധികം കാത്തിരിക്കേണ്ടി വരില്ല; മമ്മൂട്ടി-ഗൗതം മേനോൻ പടത്തിന്റെ ഫസ്റ്റ് ലുക്ക് ഉടൻ?

ഓണത്തോട് അനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നാണ് റിപ്പോർട്ട്

dot image

തമിഴകത്തിന്റെ പ്രിയ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോൾ. കോമഡി-ത്രില്ലർ ഴോണറിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ഓണത്തോട് അനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. അത്തം ദിനമായ സെപ്റ്റംബർ ആറിന് ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പുറത്തുവിടുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. തിരുവോണ ദിനമായ സെപ്റ്റംബർ 15 ന് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നാണ് വിവരം. കൂടാതെ സെപ്റ്റംബർ രണ്ടാം വാരത്തോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമെന്നും സൂചനകളുണ്ട്.

ബോളിവുഡിന് പുതുജീവൻ നൽകിയ സ്ത്രീ 2; അവിടെയുമുണ്ടൊരു മലയാളി സാന്നിധ്യം

ചിത്രത്തിൽ പ്രൈവറ്റ് ഡിറ്റക്ടീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ട്. സിനിമയുടെ തിരക്കഥാകൃത്തുക്കളില് ഒരാളായ നീരജാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്ലക് ഹോംസിന്റെ ലൈനില് രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു ദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്. ആന്റണി എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ് എന്നിവരാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us