'നായാട്ടി'നും 'ഇല വീഴാ പൂഞ്ചിറ'ക്കും ശേഷം ഷാഹി കബീർ'; ദിലീഷ് പോത്തൻ, റോഷൻ മാത്യു പ്രധാന വേഷങ്ങളിൽ

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഇമോഷണൽ ക്രൈം ത്രില്ലറാണ് ഷാഹി കബീറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം

dot image

'നായാട്ട്', 'ഇല വീഴാ പൂഞ്ചിറ' തുടങ്ങിയ സിനിമകൾക്ക് ശേഷം ഷാഹി കബീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില് എത്തുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ രതീഷ് അമ്പാട്ട്, രഞ്ജിത് ഇവിഎം, ജോജോ ജോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഷൂട്ടിങ് ഇന്ന് ആരംഭിക്കും.

മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിൽ ജോൺസൻ ആണ്. പ്രവീൺ മംഗലത്ത് എഡിറ്റിങ്. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്. വരികൾ - വിനായക് ശശികുമാർ, സൗണ്ട് മിക്സ് - സിനോയ് ജോസഫ്, മേക്ക് അപ്പ് റോണക്സ് സേവ്യർ.

കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രമാണ് ഇനി ഷാഹി കബീറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനുള്ളത്. പേരിടാത്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാഹി കബീർ തന്നെ ആണ്.

നായാട്ടിന് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രണയ വിലാസത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us