മാരി സെൽവരാജ് ചിത്രം 'വാഴൈ'യെ പ്രശംസിച്ച് സംവിധായകൻ ശങ്കർ. വാഴൈ വളരെ അലോസരപ്പെടുത്തുന്ന ചിത്രമാണ്. സിനിമ തന്റെ മനസ്സിലുണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഇപ്പോഴും പുറത്തുവരാൻ കഴിഞ്ഞിട്ടില്ല എന്നാണ് ശങ്കർ പറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ പ്രകടനങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു. ചിത്രത്തിൽ കഥാപാത്രങ്ങൾ വാഴപ്പഴം ചുമക്കുന്ന രംഗം കണ്ടപ്പോൾ തന്റെ ചുമലിൽ വേദന അനുഭവപ്പെട്ടു. ഇനി മുതൽ വാഴപ്പഴം എവിടെ കണ്ടാലും അവരെ ഓർമ്മവരും. തനിക്ക് വാഴപ്പഴം ആസ്വദിക്കാൻ കഴിയുമോ എന്ന് സംശയമാണെന്നും അദ്ദേഹം പഞ്ഞു.
മാമന്നന് ശേഷം മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാഴൈ. പൊൻവേൽ എം, രാഘുൽ ആർ എന്നീ കുട്ടികൾ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു വാഴത്തോട്ടത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഡ്രാമയായി ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ചിത്രമായ പരിയേറും പെരുമാളിന് ശേഷമുള്ള മാരിയുടെ ഏറ്റവും മികച്ച സിനിമയെന്നാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്. ഭാഗികമായി മാരി സെൽവരാജിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് 'വാഴൈ' ഒരുങ്ങിയിരിക്കുന്നത്.
ആരും തിരിച്ചറിയാത്ത കാലത്തും എന്നോടൊപ്പം സെല്ഫി എടുത്തവന്: ARM സംവിധായകനെ കുറിച്ച് ടൊവിനോനിഖില വിമൽ, കലൈയരസൻ, ദിവ്യ ദുരൈസാമി, ജാനകി, പ്രിയങ്ക നായർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ മണി രത്നം 'വാഴൈ' കണ്ടതിന് ശേഷം മാരി സെൽവരാജിനെയും ചിത്രത്തെയും പുകഴ്ത്തിയിരുന്നു. മാരി സെൽവരാജ് ഒരു സ്പെഷ്യൽ ഫിലിം മേക്കർ ആണെന്നും തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും ഉറച്ച ശബ്ദങ്ങളിൽ ഒന്നാണ് എന്നും മണിരത്നം പറഞ്ഞു.
സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ. 'കർണ്ണൻ', 'മാമന്നൻ' എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് - തേനി ഈശ്വർ കോംബോയിലെത്തിയ ചിത്രമാണിത്. ആഗസ്റ്റ് 23നാണ് 'വാഴൈ' തിയേറ്ററുകളിലെത്തിയത്.