500 കോടിയും കടന്ന് ജൈത്രയാത്ര തുടരുകയാണ് ബോളിവുഡ് ചിത്രം സ്ത്രീ 2. ഹൊറർ-കോമഡി ഴോണറില് കഥ പറയുന്ന സിനിമയിൽ ശ്രദ്ധ കപൂർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ വർഷം പുറത്തിങ്ങിയ ബോളിവുഡ് സിനിമകളുടെ കളക്ഷനെല്ലാം മറികടന്ന് സ്ത്രീ മുന്നേറുമ്പോൾ സിനിമയിലെ നടീനടന്മാരുടെ പ്രതിഫലമാണ് ചർച്ചയാകുന്നത്.
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധ കപൂറിന് അഞ്ച് കോടിയാണ് പ്രതിഫലമായി ലഭിച്ചത്. രുദ്ര എന്ന കഥാപാത്രമായെത്തിയ പങ്കജ് ത്രിപാഠിക്ക് മൂന്ന് കോടി ലഭിച്ചപ്പോൾ അപാർശക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവർക്ക് യഥാക്രമം 70 ലക്ഷം രൂപയും 55 ലക്ഷം രൂപയുമാണ് ലഭിച്ചത്. ചിത്രത്തിനായി ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റിയത് രാജ്കുമാർ റാവുവാണ്. വിക്കി എന്ന കഥാപാത്രത്തിനായി ആറ് കോടിയാണ് നടൻ വാങ്ങിയത്. കാമിയോ വേഷത്തിലെത്തിയ വരുൺ ധവാന്റെ പ്രതിഫലം രണ്ട് കോടിയാണ് എന്ന് ഇക്കണോമിക് ടൈംസ് റപ്പോർട്ട് ചെയ്യുന്നു.
അതേസമയം സ്ത്രീ 2 ആഗോളതലത്തില് 560 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. 11 ദിവസങ്ങള് കൊണ്ടാണ് സിനിമയുടെ ഈ നേട്ടം. അമർ കൗശിക് സംവിധാനം ചെയ്ത മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്. 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം.