പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത 'കൊട്ടുകാളി'യുടെ തിയേറ്റര് റിലീസിനെതിരെ സംവിധായകൻ അമീർ സുല്ത്താന് . തിയേറ്ററിൽ പ്രദർശിപ്പിച്ചത് ആ സിനിമയോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയാണെന്നും ഫിലിം ഫെസ്റ്റിവൽ സർക്യൂട്ടിന് വേണ്ടി നിർമ്മിച്ച സിനിമയെ ഒരു മുഖ്യധാരാ ഇടത്തിൽ പ്രദർശിപ്പിക്കുന്നതിന് പകരം നേരിട്ട് ഒടിടി റിലീസ് ചെയ്യണമായിരുനെന്നും അമീർ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ധയാളന്റെ പ്രീ റിലീസ് ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം കൊട്ടുകാളിയുടെ തിയേറ്റര് റിലീസിനെ വിമര്ശിച്ചത്.
"കൊട്ടുകാളിക്കൊപ്പം പുറത്തിറങ്ങിയ 'വാഴൈ' എന്ന സിനിമ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കാരണം അത് മുഖ്യധാരാ സിനിമാ ഫോർമാറ്റിൽ തന്നെ നിലനിൽക്കുന്നതുകൊണ്ടാണ്. ഫിലിം ഫെസ്റ്റിവലുകൾക്കായാണ് കൊട്ടുകാളി നിർമ്മിച്ചത്. നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ ചിത്രമാണിത്. തിയേറ്ററിൽ മത്സരിക്കാൻ നിർബന്ധിക്കുന്നത് സിനിമയോട് ചെയ്യുന്ന അക്രമമാണ്," അമീർ പറഞ്ഞു.
'അടിയും ഇടിയും കിടിലൻ പാട്ടും'; ദളപതിയുടെ 'ഗോട്ട്' റൺ ടൈം കൂട്ടികൊട്ടുകാളി സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്തത് താനായിരുന്നെങ്കില് തിയേറ്ററിൽ റിലീസ് ചെയ്യില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ നായകനും നിർമ്മാതാവും അറിയപ്പെടുന്നവരാണ്. അവർ സിനിമയുടെ നിലവാരം കാത്തുസൂക്ഷിക്കുകയും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അതിനെ ഒരു ഒടിടി പ്ലാറ്റ്ഫോമിൽ എത്തിക്കുകയും ചെയ്യണമായിരുന്നെന്നും അമീർ കൂട്ടിച്ചേർത്തു. ഫിലിം ഫെസ്റ്റിവലുകളും മുഖ്യധാര ഇന്ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും അതിനനുസരിച്ച് ചിത്രങ്ങള് ഒരുക്കാന് പഠിക്കണമെന്നും അമീര് പറഞ്ഞു.
'അടിയും ഇടിയും കിടിലൻ പാട്ടും'; ദളപതിയുടെ 'ഗോട്ട്' റൺ ടൈം കൂട്ടിസൂരി, അന്ന ബെൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ കൊട്ടുകാളി ശിവകാർത്തികേയന്റെ നിർമ്മാണ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ് കൊട്ടുകാളി നിർമ്മിച്ചത്. ചിത്രം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില് പങ്കെടുക്കുകയും പുരസ്കാരം നേടുകയും ചെയ്തിരുന്നു. ഫെസ്റ്റിവല് റണ്ണിന് ശേഷം ഓഗസ്റ്റ് 23 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.