കന്യാസ്ത്രീയും പൊലീസുകാരനും; ആസിഫ് അലിയുടെ 'രേഖാചിത്രം' ഡബ്ബിങ് തുടങ്ങി

വൻ ബജറ്റില് ഒരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.

dot image

ആസിഫ് അലിയും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന 'രേഖാചിത്രം' സിനിമയുടെ ഡബ്ബിങ് ആരംഭിച്ചു. 'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണിത്. നേരത്തെ സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും പോസ്റ്ററും പുറത്തിറക്കിയിരുന്നു. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. വൻ ബജറ്റില് ഒരുങ്ങുന്ന ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. രേഖാചിത്രം ഡിസംബറിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങള്ക്കും റിലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന് മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. രാമു സുനില്, ജോഫിന് ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ് മന്ത്രിക്കല് തിരക്കഥ രചിച്ച ചിത്രത്തില് മറ്റ് പ്രധാന കഥാപാത്രങ്ങളായി മനോജ് കെ ജയന്, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങി അഭിനേതാക്കളുടെ വലിയൊരു നിര തന്നെയുണ്ട്.

'ഭയത്തിന്റെ രണ്ട് മുഖങ്ങൾ' : ജൂനിയർ എൻടിആർ ചിത്രം 'ദേവര പാർട്ട് 1' സെപ്റ്റംബർ 27ന്

ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ദിലീപ് സൂപ്പർ, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ് , സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ.

ആസിഫിന് തിയേറ്ററില് വീണ്ടുമൊരു വിജയം നല്കാന് രേഖാചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. നടന് പൊലീസ് വേഷത്തില് തന്നെയെത്തിയ തലവനായിരുന്നു ആസിഫിന് ഏറെ നാളുകള്ക്ക് ശേഷം ബോക്സ്ഓഫീസ് ഹിറ്റ് സമ്മാനിച്ചത്. തലവന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.

ബേസിൽ ജോസഫ് - പൃഥ്വിരാജ് കോംബോയിൽ വന്ന ഗുരുവായൂർ അമ്പലനടയില് ആണ് അനശ്വര രാജന്റെ ഒടുവിലെത്തിയ ചിത്രം. ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ' ആണ് നടിയുടെ റിലീസിന് കാത്തിരിക്കുന്ന ചിത്രം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us