ലോക സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് 'ജോക്കര്' ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജോക്കര്; ഫോളി അഡ്യു'. ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലുള്ള ഡിസി ആരാധകർക്കും സിനിമാപ്രേമികൾക്കും ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്.
ലോകമെമ്പാടും സിനിമ ഒക്ടോബർ നാലാം തീയതിയാണ് റിലീസ് ചെയ്യുന്നതെങ്കിൽ ഇന്ത്യയിൽ ജോക്കർ 2 രണ്ട് ദിവസം മുന്നേയെത്തും. സിനിമയുടെ നിർമ്മാതാക്കളായ വാർണർ ബ്രോസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒക്ടോബർ രണ്ടാം തീയതി ബുധനാഴ്ച ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ജോക്കര് ആര്തറായി ഫീനിക്സ് എത്തുമ്പോള് ഹാര്ലി ക്വിന് എന്ന കഥാപാത്രത്തെയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. സാസീ ബീറ്റ്സ്, ബ്രെന്ഡന് ഗ്ളീസണ്, കാതറീന് കീനര്, ജോക്കബ് ലോഫ് ലാന്ഡ്, ഹാരി ലോവ്റ്റെ എന്നിവരാണ് മറ്റ് അഭിനേതാക്കള്. മാനസികമായ പ്രശ്നങ്ങള് നേരിടുന്നവരെ ചികിത്സിക്കുന്ന കേന്ദ്രത്തില് വച്ച് ഹാര്ലിന് ക്വിന് ജോക്കറിനെ കണ്ടുമുട്ടുന്നു. ഇരുവരും പ്രണയത്തിലാകുന്നു. അപകടകാരികളായ രണ്ടു പേര് ഒന്നിക്കുമ്പോഴുണ്ടാകുന്ന ഭീകര സംഭവങ്ങളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.
'ഭൻവർ സിങേ, സമയം അടുക്കാറായി'... പുഷ്പ വരാർ, കൗണ്ട് ഡൗൺ സ്റ്റാർട്ട്2019ല് പുറത്തിറങ്ങിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആര് റേറ്റഡ് സിനിമ ചരിത്രത്തില് ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്. സ്യൂഡോ ബുള്ബാര് എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്തറിനെ അതിമനോഹരമായാണ് ഫീനിക്സ് അവതരിപ്പിച്ചിച്ചത്. ആ വര്ഷത്തെ ഓസ്കര് അടക്കം മികച്ച നടനുള്ള ഒട്ടേറെ പുരസ്കാരങ്ങള് വാക്വിന് ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തു.
ജോക്കറിന്റെ രണ്ടാം ഭാഗത്തിൽ ബാറ്റ്മാന് വരുമെന്നും അതുകൊണ്ടു തന്നെ കോമിക് ചിത്രമായിരിക്കും ഇതെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു. ആദ്യഭാഗത്തിന് സമാനമായി സൈക്കോളജിക്കല് ത്രില്ലറായാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.