'ഭൻവർ സിങേ, സമയം അടുക്കാറായി'... പുഷ്പ വരാർ, കൗണ്ട് ഡൗൺ സ്റ്റാർട്ട്

ഇനി എന്തു സംഭവിക്കും എന്ന ആകാംക്ഷയുടെ മുള്മുനയില് പ്രേക്ഷകരെ എത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ, രണ്ടാം ഭാഗത്തിനായി പ്രേക്ഷകര് കാത്തിരിക്കുകയാണ്

dot image

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 ബിഗ് സ്ക്രീനിൽ എത്താൻ ഇനി നൂറു ദിനങ്ങൾ മാത്രം ബാക്കി. ചിത്രത്തിലെ അല്ലു അർജുന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിസംബർ ആറിനാണ് ചിത്രം ആരാധകരിലേക് എത്തുന്നത്. പുഷ്പയുടെ ഒരോ അപ്ഡേറ്റിനും ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചിത്രത്തിൽ അല്ലു അർജുന് എതിരാളിയായി എത്തുന്നത് ഫഹദ് ഫാസിലാണ് എന്നത് കേരളത്തിലെ ഇരു നടന്മാരുടെയും ആരാധകരെ ഒന്നുകൂടി ഹരം കൊള്ളിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പകരം വീട്ടലായിരിക്കും രണ്ടാം ഭാഗം എന്നത് തീർച്ചയാണ്. ഓഗസ്റ്റ് 15-ന് പുറത്തിറക്കാന് തീരുമാനിച്ചിരുന്ന പുഷ്പ 2-വിന്റെ റിലീസ് തീയതി ഡിസംബര് 6-ലേക്ക് മാറ്റിയതായിരുന്നു. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള് ആഘോഷമാക്കിയിരുന്നു.

അല്ലു അര്ജുന് ആരാധകരും സിനിമാപ്രേമികളും ഒരേ പോലെയാണ് പുഷ്പ 2-വിന്റെ റിലീസിനായി കാത്തിരിക്കുന്നത്. 2021ല് പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്-ഇന്ത്യന് ചിത്രം എന്ന വിളിപ്പേരിന് അര്ഹമായ ചിത്രമാണ് പുഷ്പ. അല്ലു അര്ജുന് ആ വര്ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്ഡും നേടിക്കൊടുത്തിരുന്നു ചിത്രം. ഇനി എന്തു സംഭവിക്കും എന്ന ആകാംക്ഷയുടെ മുള്മുനയില് പ്രേക്ഷകരെ എത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

'വേട്ടയ്യൻ' പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു; മഞ്ജു വാര്യർ ഡബ്ബിങ് ആരംഭിച്ചു

മൂന്നു വര്ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്ക്ക് പുഷ്പ 2ലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര് സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്പ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര് തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്നാണ്. അല്ലു അര്ജുന്, രശ്മിക മന്ദന, ഫഹദ് ഫാസില് തുടങ്ങിയവര് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us