ബോളിവുഡില് കോടികളുടെ കിലുക്കവുമായി മുന്നേറുകയാണ് സ്ത്രീ 2. രാജ്കുമാര് റാവുവും ശ്രദ്ധ കപൂറും ഒന്നിച്ച ചിത്രം നിരൂപകരില് നിന്നും പ്രേക്ഷകരില് നിന്നും ഒരുപോലെ കയ്യടി നേടുന്നുണ്ട്. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള് ആഗോളതലത്തില് 500 കോടി ക്ലബില് ഇടം നേടിയിരിക്കുകയാണ് ചിത്രം.
ഹൊറര് - കോമഡി വിഭാഗത്തിലെത്തിയ സ്ത്രീ 2 രാജ്കുമാര് റാവുവിന്റെയും ശ്രദ്ധയുടെയും കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങാണ് സ്വന്തമാക്കിയത്. സ്ത്രീ 2വിന്റെ വിജയത്തിലെ സന്തോഷവും ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളും രാജ്കുമാര് റാവു സോഷ്യല് മീഡിയയില് പങ്കുവെച്ചിരുന്നു. ഇക്കൂട്ടത്തില് അദ്ദേഹം പങ്കുവെച്ച ചില ചിത്രങ്ങള് ആരാധകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്.
'സ്ത്രീ 2'വിന് ശേഷം ഭയപ്പെടുത്താൻ 'വാമ്പയേഴ്സ്'; ഹൊറർ യൂണിവേഴ്സിലെ അടുത്ത ചിത്രം ഉടൻസിനിമയില് നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ സ്റ്റില്ലുകളാണ് നടന് പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീവേഷത്തില് നില്ക്കുന്ന രാജ്കുമാര് റാവു ആണ് ചിത്രത്തിലുള്ളത്. ഈ വേഷത്തില് സംവിധായകന് അമര് കൗശികനൊപ്പം നില്ക്കുന്ന ചിത്രവും രാജ്്കുമാറിന്റെ പോസ്റ്റിലുണ്ട്.
'ഫൈനല് കട്ടില് ഇടം പിടാക്കാനാകാത്ത ഈ സീനാണ് ചിത്രത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സീനുകളിലൊന്ന്. സിനിമയില് ഈ സീന് കാണണമെന്ന് നിങ്ങള്ക്ക് ആഗ്രഹമുണ്ടോ? അമര് കൗശികിനോട് പറയൂ,' എന്നാണ് ചിത്രങ്ങള് പങ്കുവെച്ചുകൊണ്ട് നടന് കുറിച്ചിരിക്കുന്നത്.
ഇന്ത്യയില് നിന്ന് മാത്രമായി 426 കോടിയാണ് സ്ത്രീ 2 നേടിയത്. 78.5 കോടിയാണ് സിനിമയുടെ ഓവര്സീസ് കളക്ഷന്. പത്താം ദിനത്തില് മാത്രം സിനിമ രാജ്യത്ത് നിന്ന് 33 കോടി രൂപയാണ് നേടിയത്. ചിത്രത്തിന്റെ ഫൈനല് കളക്ഷന് 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
സ്ത്രീ 2 സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളില് റിലീസ് ചെയ്തത്. 2018ല് എത്തിയ ഹൊറര് ചിത്രം 'സ്ത്രീ'യുടെ തുടര്ച്ച കൂടിയാണ് ചിത്രം. സ്ത്രീയുടെ മൂന്നാം ഭാഗം വരുമെന്ന് ചിത്രത്തില് ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിഷേക് ബാനര്ജി വെളിപ്പെടുത്തിയിരുന്നു. സ്ത്രീ 3 യുടെ സ്ക്രിപ്റ്റ് നേരത്തെ തന്നെ തയ്യാറായതാണെന്നും ചിത്രം വലിയ ബഡ്ജറ്റില് ആയിരിക്കും ഒരുങ്ങുന്നതെന്നും അഭിഷേക് ബാനര്ജി പറഞ്ഞു.