ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം 'കൂലി'യിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നിർമാതാക്കളായ സൺ പിക്ചേർഴ്സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ദയാൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റു കത്തിച്ച് കൈയ്യിൽ ഒരു ഗോൾഡൻ കളർ വാച്ചും പിടിച്ച് അർദ്ധനഗ്നനായി സൗബിൻ ഇരിയ്ക്കുന്ന ചിത്രം നിമിഷ നേരം കൊണ്ട് തന്നെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
'വെട്രിമാരൻ സാറിന്റെ കാൾ വന്നിരുന്നു, അവസരം കിട്ടിയാൽ തമിഴിൽ അഭിനയിക്കും' : സൗബിൻ ഷാഹിർ#CoolieUpdates begin!
— Sun Pictures (@sunpictures) August 28, 2024
Introducing #SoubinShahir as Dayal, from the world of #Coolie @rajinikanth @Dir_Lokesh @anirudhofficial @anbariv pic.twitter.com/XP3HXOfTvc
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വര്ഷങ്ങള്ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്. അനിരുദ്ധ് സംഗീതം നിര്വഹിക്കും.
തമിഴ് സിനിമയിലേക്കുള്ള തന്റെ എൻട്രിയെക്കുറിച്ച് സൗബിൻ ഷാഹിർ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. വെട്രിമാരൻ സാറിന്റെ കാൾ തനിക്ക് മുൻപ് വന്നിരുന്നുവെന്നും എന്നാൽ പിന്നീട് അതിനെപ്പറ്റി ഒരു അപ്ഡേറ്റും ഉണ്ടായില്ലെന്നും സൗബിൻ ഷാഹിർ അന്ന് പറഞ്ഞിരുന്നു. ആരെങ്കിലും നല്ലൊരു റോൾ തനിക്ക് നൽകിയാൽ ഉറപ്പായും തമിഴ് സിനിമയിലേക്ക് അഭിനയിക്കാനെത്തുമെന്നും സൗബിൻ വ്യക്തമാക്കിയിരുന്നു. ബിഹെെൻഡ് വുഡ്സ് അവാർഡിലായിരുന്നു സൗബിൻ ഇക്കാര്യം പറഞ്ഞത്. ഡിജിറ്റൽ ജനറേഷൻ ഏറ്റവും കൂടുതൽ ആഘോഷിച്ച സിനിമ എന്ന കാറ്റഗറിയിലായിരുന്നു 'മഞ്ഞുമ്മൽ ബോയ്സി'ന് അന്ന് അവാർഡ് ലഭിച്ചത്.