രാഷ്ട്രീയ ചിത്രമല്ല, 'ദളപതി 69' ഒരു പക്കാ കൊമേർഷ്യൽ വിജയ് പടം : എച്ച് വിനോദ്

'ദളപതി 69' ഒരു രാഷ്ട്രീയ പാർട്ടിയെയോ രാഷ്ട്രീയക്കാരനെയോ ഉന്നംവച്ചുകൊണ്ടുള്ള സിനിമയല്ല എന്ന് എച്ച് വിനോദ്

dot image

പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ് സിനിമ അഭിനയം നിർത്തി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് വിജയ് ആരാധകർ ഏറ്റുവാങ്ങിയത്. അന്ന് മുതൽ ആരായിരിക്കും വിജയ്യുടെ അവസാനത്തെ സിനിമ സംവിധാനം ചെയ്യുക എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ നിരന്തരം ഉയർന്ന് കേട്ടിരുന്നു. പിന്നീട് എച്ച് വിനോദ് ആണ് ദളപതി 69 സംവിധാനം ചെയ്യുന്നതെന്ന വാർത്തകൾ പുറത്തുവന്നു.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് എച്ച് വിനോദ് തന്നെ സംസാരിച്ചിരിക്കുകയാണ്. 200 ശതമാനവും ഒരു വിജയ് സിനിമയായിരിക്കും 'ദളപതി 69'. ഒരു രാഷ്ട്രീയ പാർട്ടിയെയോ രാഷ്ട്രീയക്കാരനെയോ ഉന്നംവച്ചുകൊണ്ടുള്ള സിനിമയല്ല അത്. വളരെ ലളിതമായ വിഷയം കൈകാര്യം ചെയ്യുന്ന ഒരു കൊമേർഷ്യൽ പടം ആയിരിക്കുമെന്നും എച്ച് വിനോദ് പറഞ്ഞു. മകുടം അവാർഡ്സിൽ വിജയ് സിനിമയിൽ നിന്ന് എന്താണ് പ്രേക്ഷകർ പ്രതീക്ഷിക്കേണ്ടത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകൻ.

'അടിയും ഇടിയും കിടിലൻ പാട്ടും'; ദളപതിയുടെ 'ഗോട്ട്' റൺ ടൈം കൂട്ടി

'കൊമേർഷ്യൽ തരത്തിലുള്ള എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമയിരിക്കും 'ദളപതി 69'. എന്റെ സിനിമകൾ എല്ലാ വയസ്സിലുള്ളവരും, എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവരും കാണാറുണ്ട്. അതുകൊണ്ട് അത്തരത്തിൽ ആണ് വിജയ് സാറുമായുള്ള സിനിമയും ഒരുങ്ങുക', എച്ച് വിനോദ് പറഞ്ഞു.

അജിത്തിനെ നായകനാക്കി 2023 ൽ പുറത്തിറങ്ങിയ 'തുനിവ്' ആണ് എച്ച് വിനോദ് സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ. പൊങ്കൽ റിലീസ് ആയി തിയറ്ററിലെത്തിയ ചിത്രം 200 കോടിയോളം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരുന്നു. വിജയ് ചിത്രം 'വാരിസി'നൊപ്പമായിരുന്നു തുനിവ് തിയറ്ററിലെത്തിയത്.

ദ്രാവിഡ രാഷ്ട്രീയം കീഴ്മേല് മറിയുമോ? സിനിമയിൽ നിന്നുള്ള പുതിയ രാഷ്ട്രീയ താരോദയമാകാൻ വിജയ്

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ആണ് വിജയ്യുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഒരു ബിഗ് ബഡ്ജറ്റ് സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയായി ഒരുങ്ങിയ സിനിമ സെപ്റ്റംബർ 5 ന് തിയറ്ററിലെത്തും. എജിഎസ് എന്റര്ടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന് ശങ്കര് രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, സ്നേഹ, ലൈല തുടങ്ങിയവരുമുണ്ട്.

2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം' പ്രഖ്യാപിക്കുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു വിജയ്യുടെ ഈ നീക്കം. രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള സിനിമകളില് വിജയ്യുടെ പാര്ട്ടി നിലപാട് കൂടി കടന്നുവരും എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടിരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us