'അല്ലു അർജുന് ആരാധകരില്ല, എല്ലാം മെഗാ ഫാൻസാണ്'; പരാമർശവുമായി ജനസേന എംഎൽഎ

പവൻ കല്യാണിന്റെ പാർട്ടിയായ ജനസേനയുടെ എംഎൽഎ അല്ലുവിനെക്കുറിച്ച് നടത്തിയ പ്രസ്താവന ചർച്ചയായിരിക്കുകയാണ്

dot image

കുറച്ച് നാളുകളായി ചിരഞ്ജീവി, പവൻ കല്യാൺ എന്നിവർ ഉൾപ്പെടുന്ന മെഗാ കുടുംബത്തിന്റെ ആരാധകരും അല്ലു അർജുന്റെ ആരാധകരും തമ്മിലുള്ള തർക്കങ്ങൾ ടോളിവുഡിൽ വലിയ ചർച്ചാവിഷയമാണ്. അല്ലുവും മെഗാ കുടുംബവും തമ്മിൽ പ്രശ്ങ്ങൾ ഉള്ളതായും അഭ്യൂഹങ്ങൾ പരക്കുന്നുമുണ്ട്. ഇപ്പോഴിതാ പവൻ കല്യാണിന്റെ പാർട്ടിയായ ജനസേനയുടെ എംഎൽഎ അല്ലുവിനെക്കുറിച്ച് നടത്തിയ പ്രസ്താവന ചർച്ചയായിരിക്കുകയാണ്.

അല്ലു അർജുന് ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ ആരാധകരില്ലെന്നും മെഗാ കുടുംബത്തിന്റെ ആരാധകരാണ് അല്ലു ഫാൻസിൽ ഭൂരിപക്ഷവും എന്നാണ് ബൊളിസെട്ടി ശ്രീനിവാസ് എംഎല്എ പറഞ്ഞത്. അല്ലു അർജുൻ നില മറന്നാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. പവൻ കല്യാണിനോ ജനസേനയ്ക്കോ അല്ലു അർജുന്റെ പിന്തുണയുടെ ആവശ്യമില്ലെന്നും ബൊളിസെട്ടി ശ്രീനിവാസ് പറഞ്ഞു.

കരാർ ലംഘിച്ചു, 'ഇന്ത്യൻ 2' അണിയറ പ്രവർത്തകർക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് മൾട്ടിപ്ലക്സ് അസോസിയേഷൻ

അല്ലു അർജുൻ പിന്തുണച്ച സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ ജനസേന പാർട്ടി 21 സീറ്റുകളും നേടി. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് എംപി സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും നടൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പക്ഷേ അദ്ദേഹവും പരാജയം ഏറ്റുവാങ്ങി. അല്ലു അർജുൻ തന്റെ പരിധികൾ മനസ്സിലാക്കി മാത്രം അഭിപ്രായങ്ങൾ പറയണമെന്നും ബൊളിസെട്ടി ശ്രീനിവാസ് പറഞ്ഞു. താഡപള്ളിഗുഡെം മണ്ഡലത്തില് നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ബൊളിസെട്ടി ശ്രീനിവാസിന്റെ വാക്കുകൾ സമൂഹ മാധ്യമണങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അല്ലു ആരാധകർ എംഎൽഎയ്ക്കെതിരെ രൂക്ഷ ഭാഷയിലാണ് വിമർശിക്കുന്നത്.

https://www.youtube.com/watch?v=35vLeKou3i4&list=PLL6GkhckGG3xVJ-qxHGkS42tc5RY82z3z&index=66
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us