പദവി സ്ത്രീ ഏറ്റെടുത്താല് ആകാശമൊന്നും ഇടിഞ്ഞുവീഴില്ല; ഷാജി എന് കരുണിനോട് പാര്വതി

ചലച്ചിത്ര അക്കാദമി സ്ഥാനം ഏറ്റെടുക്കാന് തയ്യാറാണെന്ന ഷാജി എന് കരുണിന്റെ വാക്കുകളോട്, "അത്ര മഹാമനസ്കതയൊന്നും കാണിക്കേണ്ട ആവശ്യമില്ല സാര്" എന്നാണ് പാര്വതിയുടെ പ്രതികരണം

dot image

കൊച്ചി : സര്ക്കാര് ആവശ്യപ്പെട്ടാല് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന് തയ്യാറാണെന്ന ഷാജി എന് കരുണിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് നടി പാര്വതി. ബീന പോളിനെ തഴഞ്ഞ് ഷാജി എന് കരുണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന് നീക്കങ്ങള് നടക്കുന്നുണ്ടെന്ന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാര്വതിയുടെ വിമര്ശനം. ലൈംഗികാതിക്രമ പരാതികളെ തുടര്ന്ന് സംവിധായകന് രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നതിന് പിന്നാലെയാണ് അധ്യക്ഷസ്ഥാനത്തേക്ക് സർക്കാരിന് പുതിയ ആളുകളെ പരിഗണിക്കേണ്ടി വന്നത്.

ഒരു സ്ത്രീയ്ക്ക് ചുമതല നല്കിയാല് ലോകം സ്തംഭിച്ചൊന്നും പോകില്ലെന്നാണ് ബീന പോളിനെ ചലച്ചിത്ര അക്കാദമി ചെയര്പേഴ്സണ് ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്വതി പറഞ്ഞിരിക്കുന്നത്. ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഇതിനൊപ്പം പദവി ഏറ്റെടുക്കാമെന്ന ഷാജി എൻ കരുൺ പറഞ്ഞ വാർത്തയുടെ സ്ക്രീൻഷോട്ടും പാർവതി പങ്കുവെച്ചിട്ടുണ്ട്.

'ഒരുപക്ഷെ, ഇത്രയും മഹാമനസ്കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സാര്. ഒരുപക്ഷെ, ഈ സ്ഥാനത്തേക്ക് വരാന് എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നു എന്ന് നിങ്ങള്ക്ക് ഉറപ്പ് വരുത്താനും കഴിയും. ഒരുപക്ഷെ, ഒരു സത്രീ ചുമതല ഏറ്റെടുത്തു എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലായിരിക്കും. ബീന പോള് ഫോര് ചലച്ചിത്ര അക്കാദമി ചെയര്പേഴ്സണ്,' എന്നാണ് ഷാജി എന് കരുണിന്റെ പ്രതികരണത്തെ കുറിച്ചുള്ള വാര്ത്ത പങ്കുവെച്ച് കൊണ്ട് പാര്വതി കുറിച്ചിരിക്കുന്നത്.

നിലവില് ചലച്ചിത്ര വികസന കോര്പറേഷന് അധ്യക്ഷനാണ് ഷാജി എന് കരുണ്. ഹേമ കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട ചര്ച്ചകളുടെ പശ്ചാത്തലത്തില് ചലച്ചിത്ര അക്കാദമി അധ്യക്ഷയായി ബീന പോളിനെ പരിഗണിക്കണമെന്ന് വിവിധ കോണുകളില് നിന്ന് ആവശ്യമുയര്ന്നിരുന്നു. ഐഎഫ്എഫ്കെ ഡയറക്ടറായി നീണ്ട നാള് പ്രവര്ത്തിച്ച പരിചയവും സിനിമാമേഖലയിലെ അവരുടെ അനുഭവസമ്പത്തുമെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സര്ക്കാരും ബീന പോളിനെ തന്നെയാണ് പരിഗണിക്കുന്നത് എന്നായിരുന്നു റിപ്പോര്ട്ടുകള്. എന്നാല് ചില എതിര്പ്പുകളെ തുടര്ന്ന് സര്ക്കാര് ഈ നീക്കത്തില് നിന്നും പിന്മാറി എന്നാണ് ഇപ്പോള് പുറത്തുവരുന്ന സൂചനകള്. ഡബ്ല്യുസിസി സ്ഥാപക അംഗങ്ങളിലൊരാള് കൂടിയാണ് ബീന പോള്.

അതേസമയം, ഷാജി എന് കരുണ് തന്റെ സിനിമയെ തകർക്കാന് ശ്രമിച്ചെന്ന് സംവിധായിക മിനി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. വനിതാ സംവിധായകര്ക്കുള്ള പദ്ധതിയെ അധ്യക്ഷന് അട്ടിമറിക്കാന് ശ്രമിക്കുകയാണെന്നാണ് മിനി പറഞ്ഞത്. പദ്ധതിയുടെ ഭാഗമായി മിനി സംവിധാനം ചെയ്ത ഡിവോഴ്സ് എന്ന ചിത്രം പുറത്തിറക്കാന് വലിയ പ്രതിസന്ധികള് നേരിട്ടിരുന്നു.

ഉറക്കമില്ലാത്തത് കൊണ്ട് കൺപീലികൾ അനക്കാനായില്ല, മലയാളത്തിൽ നീണ്ട ഷൂട്ടിങ് സമയങ്ങളാണെന്ന് കൃതി ഷെട്ടി

കൊവിഡ് കാലത്ത് ഏറെ കഷ്ടപ്പെട്ട് പൂര്ത്തിയാക്കിയ ചിത്രം 2021ല് സെന്സറിങ് കഴിഞ്ഞ ശേഷവും ഷാജി എന് കരുണ് ഇടപെട്ട് റിലീസ് പലതവണ മാറ്റിവെക്കുകയായിരുന്നെന്ന് മിനി പറഞ്ഞു. സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളു, കാണിക്കാന് പറഞ്ഞിട്ടില്ല എന്നാണ് സംവിധായകന് പറഞ്ഞെന്നും മിനി വെളിപ്പെടുത്തി. ഒടുവില് മുഖ്യമന്ത്രിക്ക് പരാതി നല്കിയതിന് ശേഷമാണ് ചിത്രം പുറത്തിറക്കാനായതെന്നും സംവിധായക ചൂണ്ടിക്കാണിക്കുന്നു. സിനിമയുടെ റിലീസ്കു വൈകുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും ഷാജി എന് കരുണിനെതിരെ പരാതികളുയര്ന്നിരുന്നു.

എന്നാല്, സിനിമ എടുക്കാന് അറിയാത്തവരാണ് ഇങ്ങനെ സംസാരിക്കുക എന്നാണ് ഷാജി എന് കരുണ് ഇതിനോട് പ്രതികരിച്ചത്. 'ഒരു ഫുട്ബോള് കോച്ചിനെ പോലെ, ഈ പദ്ധതിയില് ഞാനൊരു കോച്ചാണ്. അപ്പോള് ചില കാര്യങ്ങള് ശരിയല്ല എന്ന് പറയും. അതില് വേദനിക്കുന്നു എന്ന് പറയുന്നത് സിനിമ എടുക്കാന് അറിയാത്തവരാണ്. ഒരു ചെയര്മാന് പല ജോലികളുണ്ട്, അതുകൊണ്ട തന്നെ സിനിമയുടെ ഈ കാര്യങ്ങളിലൊന്നും ഇടപെട്ടില്ല. എന്നിട്ടും എന്നെ പറയുകയാണ്. അത് കാണിക്കുന്നത് 'മിഡില്ക്ലാസ് സംസ്കാരത്തിന്റെ ഔന്നിത്യമാണ്',' ഷാജി എന് കരുണ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us