ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള 12.5 മില്യൺ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓണം റിലീസായി 3 ഡിയിലും 2 ഡിയിലുമായാണ് ചിത്രം എത്തുന്നത്.
ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
തമിഴ്, തെലുഗ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
പാ രഞ്ജിത് - വിക്രം ചിത്രം തങ്കലാൻ 100 കോടി ക്ലബ്ബിൽ, കേരളത്തിലും മികച്ച കളക്ഷൻബോളിവുഡിലെയും തെലുങ്കിലെയും മുൻനിര നിർമാണ കമ്പനികളാണ് ചിത്രത്തിന്റെ അന്യ ഭാഷാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 'പുഷ്പ', 'ജനത ഗാരേജ്' തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് എ ആർ എമ്മിന്റെ തെലുങ്ക് വിതരണാവകാശത്തിന്റെ ചുമതല. 'ബാഹുബലി', 'കാന്താര', 'കെജിഎഫ്', 'കൽക്കി 2898 എ ഡി', 'പുഷ്പ' എന്നീ സിനിമകൾ ബോളിവുഡ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച എഎ ഫിലിംസിനാണ് 'അജയന്റെ രണ്ടാം മോഷണ'ത്തിന്റെ ഹിന്ദി വിതരണാവകാശം. ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ് ചിത്രം ഓവർസീസിൽ എത്തിക്കുക. സിനിമയുടെ കന്നഡ വിതരണാവകാശം പ്രമുഖ നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസ് സ്വന്തമാക്കിയത് ടൊവിനോ തോമസ് തന്റെ സോഷ്യൽ മീഡിയയിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു.